ശുഭയാത്ര

Readers Ink

ശുഭയാത്ര


കത്തുന്ന ചൂടുള്ള പതിനൊന്നു മണി ഉച്ചയിലേക്ക് അങ്ങേയറ്റം വിരസമായതെങ്കിലും വളരെ ഭാരം കുറഞ്ഞ മനസ്സോടെ മുന്‍വാതില്‍ തുറന്ന് ഞാന്‍ ഇറങ്ങി. വെയിലും തണലും ഇഴ ചേര്‍ന്ന മുറ്റത്തിനോരത്ത് കഴിഞ്ഞ രാവില്‍ കൊഴിഞ്ഞ ഇലകള്‍ തളര്‍ന്നു കിടന്നു. വലതു വശത്തെ കാപ്പി ചെടിക്കടുത്തുള്ള നന്ത്യാര്‍വട്ട ചെടിയില്‍ നിന്നുതിര്‍ന്നു വീണ വാടിയ പൂക്കള്‍ ചെടിയിലെ ഇളം തളിര്‍പ്പുകളെ നോക്കി ചത്തു മലച്ചു കിടക്കുന്നു.

'പഴുത്ത ഇല വീഴുമ്പോള്‍ പച്ചിലകള്‍ ചിരിക്കും..'

കാലങ്ങള്‍ക്കുമപ്പുറത്തു നിന്നുമുള്ള ഒരോര്‍മ്മപ്പെടുത്തല്‍ എന്റെ ഇടനെഞ്ചിലൂടെ തണുപ്പ് പടര്‍ത്തി കടന്നു പോയി.

ഇന്നലെ രാവിലേം കൂടി മുറ്റമടിച്ചതാണ്. എന്നിട്ടും വൈകിട്ടത്തെ ശീതക്കാറ്റില്‍ എത്രമാത്രം ഇലകളാണ് വീണിരിക്കുന്നത്. പിന്നാമ്പുറത്തുള്ള കുറ്റിച്ചൂലെടുത്ത് അതെല്ലാം തൂത്തു വരുവാന്‍ എന്റെ കൈ തരിച്ചു.


Related Articles