പൂമാതൈ പൊന്നമ്മ

Readers Ink

പൂമാതൈ പൊന്നമ്മ


രാത്രി ഇറച്ചി വെട്ടുകാരന്‍ റപ്പായിയുടെ ഭാര്യ പൊന്നമ്മയുടെ ഇടത്തേക്കാലിനടിയില്‍ അവസാനത്തെ പെരുപ്പും പൊന്തി. കൂടെ ആനമുട്ട വലിപ്പത്തിലൊരു ഏമ്പക്കവും.

കിടക്കപായെന്നു ഞെട്ടിയ ഉണര്‍ന്ന റപ്പായി കണ്ടത്, ഭൂമികണക്കെ ഉരുണ്ടു വീര്‍ത്ത പൊന്നമ്മേട വയറായിരുന്നു. അപ്പുറത്തെ സുലൂന്റെ ഇളയ മോന്‍ ബെന്നി കൊതി വിട്ടതിന്റെ കെറുവാണെന്നാണ് ആദ്യം വിചാരിച്ചത്.

മെനിഞ്ഞാന്ന് ഉച്ചക്ക് അപ്പന്‍ റാഹേലിന്റെ കുഴിമാടത്തിന്റെ തലക്കല് ഭൂതകാലം തിന്ന് പെരുത്ത കപ്പ പൊട്ടിച്ചപ്പോ മൂന്നാലണ്ണം അവിച്ചു പാങ്ങലാക്കിയതായിരിക്കുമെന്നാ പിന്നെ വിചാരിച്ചത്. പക്ഷെ ഇത് അതൊന്നുമല്ല.

പിന്നെ എന്തായിരിക്കും..?


Related Articles