അവസാന ഓർമ്മ

Readers Ink

അവസാന ഓർമ്മ


'ഇനിയൊരു കണ്ടുമുട്ടലുണ്ടാകില്ലെന്ന് തിരിച്ചറിയുന്നിടത്ത് വേര്‍പാട് വേദനയാകുന്നു'

ബിനി ഉണ്ടാക്കുന്ന കേക്കുകളുടെ കലര്‍പ്പില്ലാത്ത ആസ്വാദകരായിരുന്നു വിന്‍സെന്റും പ്രീതിയും. ഞങ്ങളുടെ നാട്ടിലെ രാജപ്രൗഢിയുള്ള ഒരു പ്രമുഖ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി വിന്‍സെന്റിന് ജോലി ലഭിച്ചപ്പോഴാണ് തിരുമുല്ലവാരം എന്ന കൊല്ലത്തെ കടലോരഗ്രാമത്തില്‍ നിന്നും ഞങ്ങളുടെ നാട്ടിലേക്ക് അവര്‍ താമസം മാറ്റിയത്.

നാട്ടില്‍ ഒരു ചെറിയ മരുന്നുകടയില്‍ ജോലി ചെയ്തിരുന്ന വിന്‍സെന്റ്, കടല്‍ക്കരയില്‍ പൂക്കാത്ത തന്റെ സ്വപ്നങ്ങളെ നട്ടുവളര്‍ത്താന്‍ ഒരിടം തേടിയാണ് മധ്യകേരളത്തിലെ ഒരു ചെറുപട്ടണത്തിലേക്ക് തന്റെ കുടുംബത്തെ പറിച്ചു നട്ടത്. വിന്‍സെന്റിന്റെ അമ്മ എല്ലാവരും സ്വപ്നം കാണുന്ന ലോകത്തേക്ക് നേരെത്തെ പോയതിനാല്‍ ഒറ്റയ്ക്കായി പോയ അപ്പനെയും വിന്‍സെന്റ് തന്റെ യാത്രയില്‍ കൈ പിടിച്ചു കൂടെ കൂട്ടിയിരുന്നു. കുട്ടിക്കുറുമ്പിയായ ഒരാള്‍ കൂടി ആ കുടുംബത്തിലുണ്ടായിരുന്നു, വിന്‍സെന്റിന്റെയും പ്രീതിയുടെയും മകള്‍ എമിലി.


Related Articles