'ഇതെന്താ ഈ വണ്ടിക്കിന്ന് സ്പീഡില്ലാത്തത്? അല്ലെങ്കില്‍ വായുവേഗമാണല്ലോ.?'
മിറാന്‍ വാച്ചില്‍ നോക്കി അസ്വസ്ഥതപ്പെട്ടു.
'എന്റെ ടീച്ചറേ ഒന്ന് സമാധാനപ്പെടടോ. ഇയാളെ വാക്‌സിനെടുത്ത ശേഷം ഒന്നരയ്ക്ക് സ്‌കൂളിലെത്തിച്ചാല്‍ പോരെ?' ഡ്രൈവ് ചെയ്യുകയായിരുന്ന റോയി അവളെ ഏറു കണ്ണിട്ടു നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. മിറാന്‍ പാരവശ്യത്തോടെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.
ഓണ്‍ ലൈനില്‍ സ്ലോട്ടു നോക്കിയിരുന്നാല്‍ ആദ്യ ഡോസ് എടുത്തത് വെറുതെയാകും എന്ന് തോന്നിയപ്പോഴാണ് കൗണ്‍സിലര്‍ കൃഷ്‌ണേട്ടനെ സമീപിച്ചത്. ഇന്നു തരാം നാളെത്തരാം എന്നു പറഞ്ഞു പറഞ്ഞു പുള്ളി ടോക്കണ്‍ കൊണ്ടുത്തന്നത് ഇന്നു രാവിലെയും.
പൂമുഖത്തുനിന്നുള്ള റോയിയുടെ വിളി കേട്ടാണ് മിറാന്‍ രാവിലെ കണ്ണുതുറന്നത്. 'ഓ.... ഈ റോയിച്ചന്‍ ... ഉറങ്ങാനും സമ്മതിക്കത്തില്ല. ഇതെന്തിനാ ഇങ്ങനെ കിടന്ന് കാറുന്നത്..' അസഹ്യതയോടെ മിറാന്‍ പിറുപിറുത്തു.
