ആറടി നീളമുള്ള ആ ഇടുങ്ങിയ സെല്ലിലെ വെളിച്ചത്തിന് മരണത്തിന്റെ മണമായിരുന്നു. ഇരുപത്തിനാല് വയസ്സ് മാത്രം പ്രായമുള്ള ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയുണ്ടായിരുന്ന ഒരു സാധാരണ ഗ്രാമീണ യുവാവ്. അപ്പു അതായിരുന്നു അവന്റെ പേര്. പുറംലോകം ഉറങ്ങുമ്പോഴും, നാളെ പുലര്‍ച്ചെ നാല് മണിക്ക് തന്നെ കാത്തിരിക്കുന്ന തൂക്കുമരത്തെക്കുറിച്ച് ഓര്‍ത്ത് അവന് ഉണര്‍ന്നിരുന്നു. അവന്റെ മനസ്സിലേക്ക് ഒരു വര്‍ഷം മുന്‍പത്തെ നൊമ്പരപ്പെടുത്തുന്ന ആ ദൃശ്യം തെളിഞ്ഞു വന്നു.
*** *** ***
അമ്മയോടൊപ്പം ആ കൊച്ചു വീട്ടില്‍ സന്തോഷത്തോടെ ജീവിച്ചുപോകുകയായിരുന്നു. അയല്പക്കത്തെ ധനികന്റെ വീട്ടില്‍ നടന്ന മോഷണവും കൂട്ടക്കൊലപാതകവുമാണ് ജീവിതം മാറ്റിമറിച്ചത്. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടത്തോടെ, പോലീസിന് കേസൊതുക്കാന്‍ ഒരു ഇരയെ വേണമായിരുന്നു. ദാരിദ്ര്യവും നിസ്സഹായതയും അപ്പുവിനെ ആ ഇരയുടെ 'കസേര'യില്‍ പിടിച്ചിരുത്തി.
