വിത്തുകള്‍

Readers Ink

വിത്തുകള്‍


'ആയിഷാന്റെ കാര്യം ആലോചിക്കുമ്പോളാണ് മനസ്സിനൊരു ആധി. ആ മോന്റെ മൊഖം കാണുമ്പോ പള്ളേന്ന് ഒരു പതക്കലാ..?'

'ന്ത് ചെയ്യാനാ സൈനബാ... എല്ലാം പടച്ചോന്റെ പരീക്ഷണങ്ങള്‍ അല്ലെ...?'

'എല്ലാം ഇന്നലെ കയിഞ്ഞ പോലെ. സുലൈമാന് ഇങ്ങനെ ഒരു ദുരിതം വരുമെന്ന് ആരാ ചിന്തിച്ചത്. അള്ളാഹ്... നീ ഇനിയും അവരെ പരീക്ഷിക്കല്ലേ...?' അയാള്‍ കൈകള്‍ ഉയര്‍ത്തി പടച്ചവനോട് ദുആ ചെയ്തു. വാതില്‍ പടിയില്‍ ചാരി നിന്നുകൊണ്ട് സൈനബ തന്റെ തട്ടം കൊണ്ട് അവളുടെ കണ്ണുനീര്‍ ഒപ്പിയെടുത്തു.

പൂജ്യത്തില്‍ നിന്നും തുടങ്ങി അഹമ്മദിന്റെ വാടക വീടിനടുത്തൊരു കൊച്ചു വീട് വെക്കുന്നതു വരെ സുലൈമാന്റെ ഓരോ പടിയും അഹമ്മദ് നോക്കികണ്ടവനാണ്. ഇന്ന പണി എന്നില്ല. എല്ലാ പണിക്കും പോകും, സ്വന്തമായി അധ്വാനിച്ച് ഒരു വീടും, തന്നെപോലെ ആരോരും ഇല്ലാത്ത ഒരു പെണ്ണിനേയും കെട്ടണം എന്നായിരുന്നു സുലൈമാന്റെ മനസ്സില്‍. ആഗ്രഹിച്ചതുപോലെ തന്നെ അവനൊരു വീട് വെച്ചു. ഒപ്പം ഒരു യത്തീമായ പെണ്ണിനെ തന്നെ അവന്‍ നിക്കാഹും കഴിച്ചു. അവളാണ് ആയിഷ.


Related Articles