വെട്ടിക്കൂട്ടുകാരന്‍

Readers Ink

വെട്ടിക്കൂട്ടുകാരന്‍


'കട്ട്... റിവൈന്‍ഡ്... പ്ലേ...'

കീബോര്‍ഡില്‍ എന്റെ വിരലുകള്‍ യന്ത്രം പോലെ ചലിച്ചു. വെട്ടേറ്റ് പിളരുന്ന മാംസത്തില്‍ നിന്ന് രക്തം ചീറ്റുന്ന ആ 24 ഫ്രെയിമുകള്‍ മോണിറ്ററില്‍ പല തവണ തെളിഞ്ഞു. പതിനെട്ടു ഡിഗ്രിയില്‍ എസി പ്രവര്‍ത്തിച്ചിട്ടും എന്റെ ഷര്‍ട്ട് വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. ജീവിതത്തിലാദ്യമായി ഫിലിം എഡിറ്റിംഗിനെ ഞാന്‍ വെറുത്തു പോയ നിമിഷമായിരുന്നു അത്. എഡിറ്റിംഗ് ടേബിളിലെ മോണിറ്ററിലും ടി.വി സ്‌ക്രീനിലും കാണുന്ന ദൃശ്യങ്ങള്‍ കണ്ടിരിക്കാനുള്ള ത്രാണി എന്റെ കണ്ണുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

ഇതൊന്നുമറിയാതെ ദ്രുതഗതിയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഭീകര ദൃശ്യങ്ങള്‍ കണ്ടാസ്വദിച്ച് ആവേശം കൊള്ളുകയാണ് സംവിധായകനും സഹ സംവിധായകനും.

'കുറേ ഷോട്ടുകള്‍ മിസ്സിംഗാണല്ലോ അജ്മലേ... ബ്ലഡ് മുഖത്ത് തെറിക്കുന്ന ഷോട്ട് എവിടെ? അതുപോലെ കൈപ്പത്തി വീണ് പിടയുന്നതിന്റെ ക്ലോസപ്പ്...'


Related Articles