വീട് സംസാരിക്കുന്നു..

Readers Ink

വീട് സംസാരിക്കുന്നു..


മഴ കനത്തു ഈറന്‍ കാറ്റ് മേലാകെ നനയിപ്പിച്ചുകൊണ്ട് കടന്നുപോയി. ജോയിയേട്ടന്റെ മരണാന്തര ചടങ്ങുകള്‍ക്ക് മുന്‍പ് തന്നെ വീട്ടിലേക്ക് നടന്നു ഞാന്‍. മനസ്സിനകത്ത് ഓരോ ചിന്തകള്‍ ആയിരുന്നു എന്തിനായിരിക്കും ഇയാള്‍ ഇത് ചെയ്തത്.? മനസ്സില്‍ ഇടവപ്പാതി പോലെ ആഴ്ന്നിറങ്ങിയ മനുഷ്യനായിരുന്നു ജോയേട്ടന്‍..

ഓര്‍ക്കാപ്പുറത്ത് ഇടിവെട്ടി മഴയ്ക്ക് വീണ്ടും ശക്തി കൂടി. ഇലകള്‍ വീണു കിടന്ന, മരം നിന്നു പെയ്ത വഴി കഴിഞ്ഞ് വീട്ടിലെത്തിയിരിക്കുന്നു. തേപ്പും ടൈലിന്റെ പണിയും എല്ലാം കഴിഞ്ഞ് നല്ല വൃത്തിയുള്ള ഒരു വീട്. അതെ എന്റെ വീട്. മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി ഞാന്‍ പണിത വീട്; നീര്‍മാതളം.. ഉമ്മറത്തിരുന്നാല്‍ തോട്ടോടി പാടത്ത് മഴ പെയ്യുന്നത് കാണാം. അയില കുന്നില്‍ നിന്നും മഴ പരുന്തുപോലെ പറന്നിറങ്ങും, തോട്ടോടി പാടത്തെ തഴുകി നരിമട കുന്നിലേക്ക്ക്കു ചേക്കേറും.

മഴയ്ക്ക് വീണ്ടും ശക്തി കൂടി വരികയാണ് ഓര്‍മ്മകള്‍ പകലിടി പോലെ മിന്നി മറഞ്ഞു.. ഓര്‍മ്മകള്‍ പഴയ കാലത്തിലേക്ക് ചേക്കേറി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓലയും വൈക്കോലും കെട്ടിയ വീടായിരുന്നു തറവാട് വീട്. അന്നൊക്കെ പുര കെട്ട് ഒരു ഉത്സവമായിരുന്നു. പുര കെട്ട് കഴിഞ്ഞു പെയ്യുന്ന മഴയ്ക്ക് നല്ല മണമാണ്. ഉണങ്ങിയ വൈക്കോലിന്റെയും ഓലയുടെയുടെയും മണം. മഴ വീടിനു പുറത്തുമാത്രമല്ല അകത്തും പെയ്യും, പാത്രങ്ങളില്‍ ശബ്ദം ഉണ്ടാക്കിക്കൊണ്ട്..


Related Articles