തിരഞ്ഞെടുപ്പ്

Readers Ink

തിരഞ്ഞെടുപ്പ്


രാവിലെ എട്ടുമണിക്ക് കളക്ഷന്‍ സെന്ററില്‍ എത്തിയ എന്നെ കൗണ്ടറിലെ നീണ്ട ക്യൂവാണ് സ്വാഗതം ചെയ്തത്. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ മറ്റു രണ്ട് പോളിംഗ് ഓഫീസര്‍മാരുമെത്തി. പ്രിസൈഡിങ്ങ് ഓഫീസര്‍ ഒരു ടീച്ചറാണ്. എട്ടരയായിട്ടും അവരെത്തിയിട്ടില്ല. കൗണ്ടറിലെ ക്യൂവിന്റെ നീളം കൂടിവരുന്നുണ്ട്. സൂര്യന്‍ കിഴക്കു നിന്നും യാത്രയാരംഭിച്ചിട്ട് രണ്ടര മണിക്കൂറെ ആയിട്ടുള്ളുവെങ്കിലും നട്ടുച്ചയുടെ ചൂടുണ്ട്. മുകളില്‍ വലിച്ചു കെട്ടിയ ടാര്‍പ്പായ്ക്കടിയില്‍ വിയര്‍ത്തൊലിച്ച് അകത്തും പുറത്തും ചൂടുമായി ഞാനിരുന്നു.

ടീച്ചര്‍ എത്തിയപ്പോള്‍ സമയം ഒന്‍പത് മണി..!

'ഞാനല്പം വൈകിപ്പോയല്ലേ? നേരത്തെ ഇറങ്ങിയതാണ് വഴിയില്‍ വെച്ച് വണ്ടിയുടെ ടയര്‍ പഞ്ചറായി അരമണിക്കൂര്‍ അവിടെ പോയി. ശ്ശോ!...നീണ്ട ക്യൂ ആണല്ലോ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ക്യൂവില്‍ നില്‍ക്കാമായിരുന്നില്ലേ..?', ടീച്ചര്‍ ചോദ്യത്തോടൊപ്പം എന്നെ നോക്കി.

'അതിന് പോളിംഗ് സ്റ്റേഷന്‍ ഏതാണെന്ന് അറിയണ്ടേ?', പൊള്ളുന്ന ചൂടും നീണ്ട ക്യൂവും സൃഷ്ടിച്ച പിരിമുറുക്കം അടക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.


Related Articles