''ചാരൂ...നീ എന്തിനുള്ള പുറപ്പാടാണ്? നിനക്ക് തീര്‍ത്തും വിവേകമില്ലാതായോ? എനിക്കിതൊന്നും ടോളറേറ്റ് ചെയ്യാനാവുന്നില്ല. ഞാന്‍...''
സുധീഷ് പൂര്‍ത്തിയാക്കും മുമ്പ് ചാരുലത സ്‌നേഹത്തോടെ അയാളുടെ വായ പൊത്തിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
''സുധിയേട്ടാ...പതുക്കെ...പതുക്കെ പറയt. അയാള്‍ കേള്‍ക്കും, പ്ലീസ്...''
സുധീഷ് ദേഷ്യം സഹിക്കാനാകാതെ പല്ല് കടിച്ചുകൊണ്ട് വാഷ്‌റൂമില്‍ കയറി വാതിലടച്ചു. ചാരുലത മുഖം നിറഞ്ഞ പുഞ്ചിരിയോടെ ഡ്രോയിംഗ് റൂമിലിരിക്കുന്ന ജോണിനടുത്തേക്ക് നടന്നു.
