അപ്പോള്‍ ഇത്, ഇതു സ്വര്‍ഗ്ഗമല്ലെങ്കില്‍ പിന്നെ സ്വര്‍ഗ്ഗം എവിടെയാണ്? മെല്‍വിന്‍ ആകാംക്ഷയോടെ ചോദിച്ചു. ഭീകരരൂപം ശരീരം മൊത്തം കുലുക്കികൊണ്ട് അട്ടഹസിച്ചു. 'ഹേയ് മൂഡാ, സ്വര്‍ഗ്ഗം ഇവിടെയെങ്ങുമല്ല. സ്വര്‍ഗ്ഗം അതാ അവിടെയാണ്' ആ രൂപം മെല്‍വിന്റെ പുറകിലേയ്ക്ക് കൈചൂണ്ടി. അവന്‍ അമ്പരപ്പോടെ തിരിഞ്ഞുനോക്കി. അങ്ങുദൂരെ ഒരുപാടു ദൂരെ വിശാലമായി പരന്നു കിടക്കുന്ന സ്വര്‍ഗ്ഗം അവന്‍ കണ്ടു. ഭീകരരൂപം പറഞ്ഞ സ്വര്‍ഗ്ഗം.
ഈ വര്‍ഷങ്ങളത്രയും താന്‍ ജനിച്ചു വളര്‍ന്ന ഭൂമി. കരഞ്ഞു തളര്‍ന്നിരിക്കുന്ന അച്ഛനെയും അമ്മയെയും സഹോദരിയെയും അവന്‍ കണ്ടു. തന്റെ പ്രാണന്‍, അവള്‍ നിര്‍വികാരയായി ഇരിക്കുകയാണ്. ചേതനയറ്റ തന്റെ ശരീരം പാതിമലിനമായ ആ പുഴയുടെ മടിയില്‍ വിശ്രമിക്കുന്നുണ്ട്. ദുരഭിമാനത്തിന്റേയും പണമില്ലാത്തതിന്റേയും പേരില്‍ തന്നെ കൊലപ്പെടുത്തിയവരെയും അവന്, അവിടെ കാണാമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഗര്‍ജ്ജിക്കുന്നവരുണ്ട്, കാക്കിയിട്ട കാപാലികന്‍മാരുണ്ട്, രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്ന നപുംസകങ്ങളുണ്ട്, കോട്ടിട്ട മീഡിയാ ജഡ്ജിമാരുണ്ട്, എല്ലാം കണ്ട് പല രൂപങ്ങളിലും പല ഭാവങ്ങളിലും നിശ്ചലങ്ങളായി ഇരിക്കുന്ന ആരാധനാമൂര്‍ത്തികളുണ്ട്. അപ്പോള്‍, അതാണോ സ്വര്‍ഗ്ഗം..?
മുത്തശ്ലിക്കഥകളില്‍ താന്‍ കേട്ട സ്വര്‍ഗ്ഗം അതല്ലല്ലോ. താന്‍ കേട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിലും പറുദീസയിലുമൊക്കെ മാലാഖമാരും കരുണാമയരായ ഈശ്വരന്മാരും ആണല്ലോ ഉള്ളത്. യേശുവും യമരാജനും പ്രവാചകന്മാരും ഒക്കെയുള്ള സ്വര്‍ഗ്ഗം, അതെവിടെയാണ്? നിങ്ങള്‍ ആ സ്വര്‍ഗ്ഗം കണ്ടിട്ടുണ്ടോ? മെല്‍വിന്‍ ആ രൂപത്തോട് ചോദിച്ചു.
