'സുമലത, എന്റെ സ്വപ്നമേ..'

Readers Ink

'സുമലത, എന്റെ സ്വപ്നമേ..'


അവധി കഴിഞ്ഞന്നു രാത്രിയാണ് ഞാന്‍ സുമലതയെ വിളിക്കുന്നത്. മക്കളെയും കൊണ്ട് നീ വേഗം വരണമെന്ന് പറഞ്ഞു ഫോണ്‍ വെച്ചപ്പോള്‍ ഇത്രയും കാലം ഞങ്ങള്‍ പിണക്കത്തിലായിരുന്നു എന്ന് തന്നെ ഞാന്‍ മറന്നു പോയി.

ടാലി ആകാത്ത ബാലന്‍സ് ഷീറ്റുകള്‍ക്കിടയില്‍ വലിയ ഇടപാടുകളുടെ പണപ്പെരുപ്പത്തിനിടയില്‍ ആ വലിയ ടെക്‌സ്‌റ്റൈല്‍സിലെ കണക്കപ്പിള്ള ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാനവളുടെ വികാരത്തെ മാനിക്കുന്നില്ല എന്ന് പറഞ്ഞാണ് എന്റെ കുഞ്ഞുങ്ങളെയും കൊണ്ട് ആറു മാസം മുന്‍പ് അവളീ വീട് വിട്ടിറങ്ങി പോയത്.

വിളിച്ചില്ല. വിളിക്കാന്‍ ഒരുപാട് തവണ തോന്നിയെങ്കിലും വിളിച്ചില്ല. ഒരിക്കലും അടിയറവു വെക്കാത്ത അച്ഛന്റെ മകനാണ് ഞാന്‍. ഒരിക്കല്‍ പോലും ഒരു വലിയ വഴക്കിനു ശേഷം അച്ഛന്‍ അമ്മയോട് പിണക്കം മാറ്റുന്നത് കണ്ടിട്ടില്ല. എന്നത്തേയും പോലെ വൈകിട്ട് ചായ കൊടുക്കുന്നത് കാണാം അത്ര തന്നെ പിന്നീട് അവര്‍ തോട്ടം നനയ്ക്കും എന്റെ ഓര്‍മയില്‍ അവര്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതോ ഉമ്മ വെക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. പിന്നെങ്ങനെ ഞാന്‍ നിന്നെ സ്‌നേഹിക്കും നീ വിചാരിക്കുന്ന പോലെ എന്ന് അവള്‍ പരാതി കരഞ്ഞു പറയുമ്പോള്‍ ഞാന്‍ ഒരിറ്റു ദയയില്ലാതെ അവളോട് പറയും.


Related Articles