നടവരമ്പ് നിന്ന് എം എസ് മേനോൻ ബസിൽ കയറുമ്പോൾ തന്നെ ഇരുൾ പടർന്നിരുന്നു. അച്ചുവേട്ടൻ വാച്ചിൽ നോക്കി. അഞ്ചു മണിയായിട്ടേ ഉള്ളൂ. വാച്ച് നടക്കുന്നില്ലേ എന്ന് ചെവിയിൽ ചേർത്തു നോക്കി. സംഗതി സ്വൽപം പുരാതനമാണെങ്കിലും നടക്കുന്നുണ്ട്. മഴ വരുന്ന ലക്ഷണമുണ്ട്. രമേശനാണ് കണ്ടക്ടർ എന്ന് കണ്ട് അച്ചുവേട്ടൻ വിടർന്നു ചിരിച്ചു. അയാളാവുമ്പോൾ ടിക്കറ്റ് എടുക്കണ്ടല്ലോ!
“എവിടേക്കാ അച്ചുവേട്ടാ?” രമേശൻ തിരക്കി.
“കൊടുങ്ങല്ലൂർ. രാമചന്ദ്രൻ്റെ വീട്ടിലൊന്ന് പോണം”
“മഴ വരണുണ്ട്. കുടയൊന്നും എടുക്കാതെയാണോ ഇറങ്ങീത്?”
