നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പ്രക്ഷുബ്ധമായ മനസ്സുമായി നില്‍ക്കുമ്പോള്‍ ആണ് ഞാന്‍ അവരെ കാണുന്നത്. പ്രശാന്തന്റെ സുഹൃത്തല്ലേ എന്ന് ചോദിച്ചു കൊണ്ട് അവരാണ് എന്നോട് ആദ്യം മിണ്ടി തുടങ്ങിയത്.
ഏത് പ്രശാന്തനെന്നും ഇവര്‍ ആരാണെന്നും ഓര്‍ത്ത് ഞാന്‍ ഒന്ന് അമ്പരന്നെങ്കിലും മരോട്ടിച്ചാലിലെ പ്രശാന്തന്‍ ഇയാളുടെ കൂട്ടുകാരന്‍ അല്ലേ എന്നു ചോദിച്ചപ്പോള്‍ അതെ എന്നു ഞാന്‍ പറഞ്ഞു. അപ്പോഴും ഇവര്‍ ആരാണെന്ന് ആലോചിക്കുകയായിരുന്നു.
പ്രശാന്തനും ഇയാളും വേറെ ഒന്ന് രണ്ടുപേരും രണ്ടു മൂന്നു പ്രാവശ്യം എന്റെ വീട്ടില്‍ വന്നിരുന്നു എന്ന് അവര്‍ വീണ്ടും പറയുമ്പോഴും ഇവര്‍ ആരാണെന്നാണ് ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നത്.
സൗമ്യയെ അറിയാമോ എന്ന് അവര്‍ വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ വീണ്ടും ഒന്ന് അമ്പരന്നു.
