''സര്‍വ്വരാജ്യ കഷണ്ടികളെ സംഘടിക്കുവിന്‍''
വാരികയിലെ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. രവി അത് വായിച്ചു തീര്‍ന്നപ്പോള്‍ തന്നെ അസ്വസ്ഥനായി. കഴിഞ്ഞ തവണ തമ്മില്‍ കണ്ടപ്പോള്‍ ഇങ്ങനെ ഒരു ആശയം രവിയോട് ബേബിച്ചന്‍ പറഞ്ഞിരുന്നു.
'തൊഴിലാളികള്‍ക്ക് ഒരു സംഘടനയുള്ളതു പോലെ നമ്മുക്ക് കഷണ്ടികള്‍ക്കും, ലോകത്തിലെ സകലമാന കറുത്തവര്‍ക്കും, സര്‍വ്വ വിവേചനങ്ങളുടെയും അടിത്തറ ചുമക്കുന്ന സര്‍വ്വ മനുഷ്യ ജീവനുകള്‍ക്കും ഒരു സംഘടനയുണ്ടാവുന്നതു നല്ലതല്ലേ രവി? ഞാന്‍ ഒരു ലേഖനമെഴുതി അവറാച്ചന്റെ 'തെളിമയില്‍' കൊടുത്താലോ എന്നാ ആലോചിക്കുന്നേ.'
ആശയം കേട്ടപ്പോള്‍ തന്നെ കാര്യമാക്കാതെ ഉള്ളില്‍ ചിരിച്ചു ഉപേക്ഷിച്ചതാണ്. പക്ഷേ, എന്തെങ്കിലും കിട്ടിയാല്‍ അതുപോലെ തന്നെ പ്രസിദ്ധികരിക്കാന്‍ നില്‍ക്കുന്ന അവറാച്ചന്റെ 'തെളിമ' അതിനെ ഗൗരവത്തോടെ തന്നെ കാണാതിരിക്കില്ലാ എന്നും സംഘത്തില്‍ എല്ലാവര്‍ക്കും അറിയുമായിരുന്നു.
