അങ്ങനെ ശിഹിവാഹനനും കല്യാണം കഴിച്ചു... അതെന്താ അങ്ങനെ എടുത്തുപറയാന്‍ എന്നാവും അല്ലേ...?
കാര്യമുണ്ട്... ശിഹിവാഹനന്റെ പെണ്ണന്വേഷണം നാട്ടിലെല്ലാം പാട്ടാണ്.. ഒരു മാസം മുമ്പായിരുന്നു നൂറാമത് പെണ്ണുകാണല്‍. അമ്പലമുക്കില്‍ ഒരു ഫ്‌ളക്‌സ് വയ്ക്കാന്‍ ശിഹിവാഹനന്റെ കൂട്ടുകാര്‍ ആലോചിച്ചതാണ്, സെഞ്ച്വറി തികച്ചതിന് അനുമോദനങ്ങളറിയിച്ചുകൊണ്ട്..
ഒന്നൊക്കുമ്പോള്‍ മറ്റൊന്നൊക്കില്ല.. ചെറുക്കന്‍ പിടിച്ചാല്‍ കാരണവന്മാര്‍ക്ക് പിടിക്കില്ല, അവര്‍ക്കും പിടിച്ചാല്‍ വീട്ടുകാര്‍ക്ക് പിടിക്കില്ല. എല്ലാവര്‍ക്കും പിടിച്ചാല്‍ പെണ്ണിന് പിടിക്കില്ല..
നാളുകള്‍ അങ്ങനെ നീണ്ടു നീണ്ടു പോയി. ശിഹിവാഹനന്‍ ക്രോണിക് ബാച്ചിലര്‍ ആയി ജീവിതകാലം മൊത്തം തള്ളേണ്ടി വരുമെന്ന് കരുതിയിരുന്നപ്പോഴാണ് ഒരു രജതരേഖ പ്രത്യക്ഷപ്പെട്ടത്.
