പുഷ്പം

Readers Ink

പുഷ്പം


'പുപ്പ ചേച്ചി ഇപ്പൊ എവിടെയാ? കുറേ കാലം ആയല്ലോ കണ്ടിട്ട്! ഇപ്പൊള്‍ ഇങ്ങോട്ടേക്കു ഒന്നും വരാറില്ല?

നാട്ടിലേയ്ക്ക് ലീവിന് വന്നപ്പോള്‍ വാണി, അമ്മയോട് തിരക്കി. ആവോ, അവളെ ഇപ്പൊ കാണാറില്ല.. മറ്റു വല്ല ബന്ധു വീടുകളിലും ആവും.

പിച്ച വച്ചു തുടങ്ങിയ കാലം തൊട്ട് വാണിയ്ക്ക് ഏറെ പ്രിയങ്കരി ആയിരുന്നു പുപ്പ ചേച്ചി. പുഷ്പവല്ലി എന്ന സുന്ദരമായ ഒരു പേര് ഉണ്ടായിട്ടും, ആരും തന്നെ കക്ഷിയെ അങ്ങനെ വിളിച്ച് കേട്ടിട്ടില്ല. നീളന്‍ ബ്ലൗസും, കൈലിമുണ്ടും ആയിരുന്നു സ്ഥിരം വേഷം. എണ്ണ മയം തൊട്ട് തീണ്ടാത്ത മുടി ആകട്ടെ, അലക്ഷ്യമായി വാരി കൂട്ടി ഒരു അമ്മക്കെട്ടും കെട്ടി വയ്ക്കും. ചെരുപ്പ് ഇടാറില്ല. ഓട്ടിലെ കരി എടുത്ത് കണ്ണ് എഴുതും, ഒരു വട്ട പൊട്ടും കുത്തും. മുന്‍ നിരയിലെ ഉന്തിയ പല്ലുകള്‍ പുറത്ത് കാട്ടി, കയ്യും വീശി ധൃതിയില്‍ ഒരു നടപ്പുണ്ട്.


Related Articles