പുഷ്‌കിന്‍

Readers Ink

പുഷ്‌കിന്‍


കുപ്പിയുരുണ്ട് തന്റെ നേരെ എത്തിയിരിക്കുന്നു. ഈ ചോദ്യം താന്‍ പ്രതീക്ഷിച്ചു തന്നെ ഇരുന്നതാണ്. യൗവനം അതിന്റെ അസ്തമയത്തിനോട് അടുത്തിരിക്കുമ്പോഴും ഭീഷ്മ ജീവിതം നയിക്കുന്നതിന്റെ കാരണം പലരീതിയിലും ഇതിനുമുമ്പും ചോദ്യമായിട്ടുണ്ട്. Truth എന്നത് ആദ്യമെ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഒരു വിരുതന്‍ മാഡം വിവാഹം കഴിക്കാത്തതെന്തേ എന്ന് ചോദിക്കുന്നത്. കൂടെ മറ്റു കുട്ടികളും അത് ഏറ്റുപിടിച്ച് തന്നെ പ്രതിസന്ധിയില്‍ താഴിട്ടു.

രണ്ടു വരികളില്‍ എങ്ങനെ ഉത്തരം പറയാം എന്നതായി എന്റെ ആലോചന, പിന്നീട് വരുന്ന സംഭാഷണങ്ങള്‍ എന്നെ എങ്ങനെ അലോസരപ്പെടുത്തുമെന്ന് അറിയില്ല. ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു,

'എവിടെയോ വച്ച് മറന്നുപോയി വിവാഹവും പ്രണയവും ഒക്കെ. പിന്നീട് അതിനെ തിരിഞ്ഞു ചെല്ലണമെന്നും തോന്നിയില്ല.'

മറുപടി ഇഷ്ടപ്പെടാത്ത നിരാശ ആ കുട്ടികളുടെ മുഖത്ത് ഉണ്ടായിരുന്നു. രാത്രി രണ്ട് മണി കഴിഞ്ഞിട്ടും കളി തുടര്‍ന്നു. കാറ്റിന്റെ തണുപ്പും തീവ്രതയും കൂടിക്കൂടി വന്നുകൊണ്ടിരുന്നു. എവിടെയോ അടക്കാത്ത ജനല്‍ പാളികള്‍ ഭിത്തിയെ തൊട്ടുരുമ്മി കൊണ്ട് അട്ടഹസിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.


Related Articles