ഒരു സ്ത്രീയുടെ അംഗലാവണ്യത്തെക്കുറിച്ചു വര്‍ണ്ണിക്കുമ്പോള്‍, ഇടത്തെ മുലയിലെ കരപ്പനെ മലയാളം മാഷ് മനപ്പൂര്‍വം മറന്നു കളയുന്നതില്‍ മാത്രമുള്ള അതൃപ്തി സവനന്‍ അത്യന്തം രോഷത്തോടെ ചോദ്യം ചെയ്യുന്നതില്‍ നിന്നാണ്, പെണ്ണാച്ചി എന്ന ഞാന്‍, സാഹിത്യത്തെ വിലയിരുത്താന്‍ പഠിച്ചത്.
'പൗരുഷം ഉള്ളവനാണ് പുരുഷനെങ്കില്‍ അത് ഇന്നാട്ടിലെ ഏത് നായിന്റെ മോനുമാകാം മാഷേ...'
എന്ന് പറഞ്ഞ് ജന്‍ഡര്‍ ഡിബേറ്റ് സെഷനില്‍ നിന്നും ചാടിയിറങ്ങുന്ന പുലിമനുഷ്യന്‍ അദ്ധ്യാപകരുടെ പേടിസ്വപ്നങ്ങളില്‍ ഒന്നായിരുന്നു.
***** ***** *****
