ഒന്നര മണിക്കൂറ് നേരത്തെ യാത്രയ്ക്കു ശേഷം അരുണ്‍ ഏറെ തിരക്കുള്ള ആ നഗരത്തില്‍ വണ്ടിയിറങ്ങി. റോഡരികില്‍ നില്‍ക്കുന്ന പലരോടും ചോദിച്ച് ഓഫീസ് കണ്ടെത്തി. പുറമേനിന്ന് നോക്കുമ്പോള്‍ ആകെ പൊടിപിടിച്ചു കിടക്കുന്ന നിറം മങ്ങിയ ഒരു വലിയ കെട്ടിടം. രണ്ടാം നിലയിലാണ് ഓഫീസ്.
'കിട്ടിയ പണി വേണ്ടന്ന് വെക്കണ്ട മോനേ.. നീ പോയി നോക്ക്.. നല്ലതിനാവും..' എന്ന അമ്മയുടെ നിരന്തരമായ ഉപദേശം കേട്ടാണ് ഒടുവില്‍ ഓര്‍ക്കാപ്പുറത്ത് കിട്ടിയ ജോലിക്കായി അരുണ്‍ ജോലിയില്‍ ജോയിന്‍ ചെയ്യാനെത്തിയത്.
ഓഫിസില്‍ തികച്ചും നിശബ്ദമായ ഒരു അന്തരീക്ഷം. ജോയിനിങ്ങിന്റെ ഫോര്‍മാലിറ്റികള്‍ക്കു ശേഷം, മേലുദ്യോഗസ്ഥന്‍ അവനെ അടുത്തേക്ക് വിളിച്ചു
'അരുണ്‍..'
