പേര്

Readers Ink

പേര്


വൈകുന്നേരമായതില്‍ പിന്നെ കദീസ മുള്ളിന്മേല്‍ ചവിട്ടിയ അവസ്ഥയിലായിരുന്നു. നിത്തവും കൊള്ളുന്നില്ല ഇരുത്തവും കൊള്ളുന്നില്ല എന്ന മട്ടില്‍. പുയ്യാപ്ല വന്നിട്ട് വേണം നന്നായി ഒന്ന് സോപ്പിട്ട് നാളെ മോനിടാന്‍ പോകുന്ന പേരൊന്നറിയാന്‍.

പേരിടല്‍ നാല്പത്കുളി വരെ നീട്ടിയത് തന്നെ പുയ്യാപ്ലന്റെ ഉമ്മാന്റെ മൂശേട്ട സ്വഭാവം കൊണ്ടാണ്. അത് കൊണ്ടെന്താ.. എല്ലാവരും അവരവര്‍ക്ക് തോന്നുന്നതൊക്കെ മോനെ വിളിക്കാന്‍ തുടങ്ങി. കദീസാക്ക് അത് തീരെ സഹിക്കുന്നുമില്ല.

കദീസ സ്‌കൂളിലൊന്നും പോയിട്ടില്ല. ചെറുപ്പത്തിലേ ഉപ്പ ഇട്ടേച്ച് പോയി എന്നാണ് പോകുന്നിടത്ത് നിന്നൊക്കെ കേള്‍ക്കാറ്.

ചെറുപ്പം തൊട്ടേ കുഞ്ഞാമിത്ത അപ്പം ചുടാന്‍ പോകുന്നിടത്തൊക്കെ കദീസാനെയും ഒപ്പം കൂട്ടിത്തുടങ്ങിയിരുന്നു.


Related Articles