പണം

Readers Ink

പണം


ഗവണ്‍മെന്റ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡിന്റെ പുറത്തുള്ള വരാന്തയില്‍ നില്‍ക്കുമ്പോഴും ശ്രദ്ധ ചുറ്റുമുള്ളവരുടെ ജീവിതത്തെ കുറിച്ചായിരുന്നു. എല്ലാവരിലുമുണ്ട് ഓരോരോ ജീവിതകഥകള്‍.. മൊബൈല്‍ ഫോണ്‍ ചെവിയോടു ചേര്‍ത്ത് പതിയെ സംസാരിക്കുന്നവരും, അല്പം ശബ്ദം കൂട്ടി ഉച്ചത്തില്‍ സംസാരിക്കുന്നവരും. ചിലരൊക്കെ ശബ്ദം താഴ്ത്തി മെല്ലെ മറുതലയിലുള്ളവരോട് പൈസ ചോദിക്കുമ്പോള്‍ മറുവശത്തു നിന്നുള്ള മറുപടിയില്‍ അവരുടെ മുഖത്ത് വിരിയുന്ന പലതരം ഭാവങ്ങളും.. ചിലര്‍ക്കത് ആശ്വാസത്തിന്റെ പുഞ്ചിരിയാണെങ്കില്‍ മറ്റു ചിലര്‍ക്കത് നിരാശയുടെയും, പ്രതീക്ഷകള്‍ നഷ്ടപ്പെടുന്നതിന്റെ വേദനയും, അങ്ങനെ ഓരോ ഭാവങ്ങള്‍ മറ്റുള്ളവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്, ഞാനും അങ്ങനെ പല പ്രതീക്ഷകളില്‍ ജീവിക്കുന്നതു കൊണ്ടാകും..

എന്നെപ്പോലെ തന്നെ എല്ലാവരുടെയും ജീവിത പ്രശ്‌നം പണം തന്നെയാണ്. ഒരുകണക്കിന് നമ്മളെയൊക്കെ നിയന്ത്രിക്കുന്നതും പണം തന്നെയല്ലേ? എത്രയൊക്കെ പറഞ്ഞാലും പണമുണ്ടെങ്കില്‍ അതിന്റെ ആശ്വാസം വേറൊന്നു തന്നെയാണ്. അതറിയണമെങ്കില്‍ അഞ്ചിന്റെ പൈസ കയ്യിലില്ലാതെ നട്ടം തിരിഞ്ഞു നില്‍ക്കണം. ചിന്തകള്‍ കാട് കയറുമ്പോഴാണ് പണ്ടൊരു സുഹൃത്ത് ചോദിച്ചതോര്‍മ്മ വന്നത്...

'എടാ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് എന്തിനാണ്..?'


Related Articles