ഒറ്റക്കോലം

Readers Ink

ഒറ്റക്കോലം


കന്യാകുമാരിയില്‍ നിന്ന് ഇന്നലെയാണ് എത്തിയത്. വര്‍ഷമെത്ര പെട്ടെന്നാണ് പോകുന്നത് കൊട്ടും മേളവും വെടിയോച്ചയും അരങ്ങൊഴിഞ്ഞ ഒരു വൈകുന്നേരമാണ് അങ്ങോട്ടേക്ക് വണ്ടി കയറിയത്. എട്ടു വര്‍ഷം നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും മറന്നൊരു പോക്ക്. നാളെ അച്ഛന്റെ ഏഴാം ആണ്ടാണ്. കാവിലെ ഉത്സവത്തിന്റെ കോടിയേറ്റവും. ഇതിന് മുന്‍പ് പല തവണ നാട്ടിലേക്ക് വരാന്‍ തോന്നിയിട്ടുണ്ടെങ്കിലും തെയ്യകാലങ്ങളില്‍ വരാന്‍ തോന്നാറില്ല, ആ നാട് അത്രക്കണ്ട് അച്ഛന്റെ ഓര്‍മകളില്‍ അവനെ വേട്ടയാടുന്നുണ്ട്. പണ്ടത്തെ പതിനഞ്ചുക്കാരനെ പോലെ അമ്പലമുറ്റത്ത് ചെണ്ട മേളങ്ങളുടെ താളത്തിനൊന്ന് നടക്കാന്‍ ഇനി കഴിയുമോ! ഇല്ല..!

'നന്ദു... നീ വരുന്ന വഴിയാ? എത്ര കാലയിടാ കണ്ടിട്ട്?', ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയില്‍ ശ്രീധരേട്ടന്‍ അടുത്തേക്ക് ഓടി വന്ന് ചോദിച്ചു.

ഒരു ചെറിയ ചിരിയോടെ അവന്‍ അതെയെന്ന് തലയാട്ടി..


Related Articles