ഒറ്റ

Readers Ink

ഒറ്റ


ബ്ലിക് ലൈബ്രറിയില്‍ നിന്ന് ചിതലുകള്‍ കടം വാങ്ങിയ, പേജുകള്‍ നിറം മങ്ങിയ ഒരു പഴയ പുസ്തകവുമെടുത്തു കൊണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് അവിചാരിതമായി ഞാന്‍ അവളെ കണ്ടത്. അവള്‍ എന്നെയും...

കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പിന്നെ ഇപ്പോഴാണ് കാണുന്നത്. കല്യാണത്തിന് ക്ഷണം സ്വീകരിച്ച് അവളൊരു എഴുത്ത് അയച്ചിരുന്നു. ഞാന്‍ അത് കൈപറ്റി അതേ പടി തുറക്കാതെ വച്ചു. പിന്നെയും എത്രയോ നാളുകള്‍. വെറുതെ ഒരു പുസ്തകത്തിന്റെ പേജുകള്‍ മറിക്കുന്നത് പോലെ എത്ര വര്‍ഷങ്ങള്‍ ഇതിനിടയില്‍ കടന്നു പോയി.

അനുവാദം കൂടാതെ അവളോടൊപ്പമുള്ള ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങിപോയ എന്റെ ആ നിമിഷത്തെ നില്‍പ്പ് കണ്ടിട്ടാകണം അവള്‍ അടുത്ത് വന്ന് ചോദിച്ചത്.

'സേതു.. ഓര്‍ക്കുന്നുണ്ടോ?'


Related Articles