തിരക്കുള്ള ഈ ലോകത്ത് എല്ലാവരും യാത്രയിലാണ്. സന്തോഷത്തിന്റെ, സങ്കടത്തിന്റെ, ആകാംഷയുടെ, പ്രതീക്ഷയുടെ യാത്രകള്‍.
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ട്രെയിന്‍ നമ്പര്‍ 158492 മംഗലാപുരത്തു നിന്നും കോട്ടയം വഴി, കന്യാകുമാരി പോകുന്ന മംഗലാപുരം മെയില്‍.. അല്പ സമയത്തിനുള്ളില്‍ പ്ലാറ്റ്‌ഫോം നമ്പര്‍ മൂന്നില്‍ എത്തിച്ചേരുന്നതാണ്.'
പകുതി തെളിഞ്ഞുള്ള അനൗണ്‍സ്‌മെന്റ് കേട്ട് അനിത തന്റെ അടുത്തുള്ള ബാഗെടുത്ത് മടിയില്‍വെച്ച് ചുറ്റും നോക്കി.
ഓടിക്കളിക്കുന്ന കുട്ടികള്‍, സ്‌കൂള്‍, കോളേജ് കുട്ടികള്‍, തിരക്കില്‍ നടന്നുപോകുന്നവര്‍, മൊബൈലില്‍ നോക്കിയിരിക്കുന്നവര്‍, ജോലിക്കായി കുടുംബത്തോടെ എത്തിയിരിക്കുന്ന അന്യസംസ്ഥാനക്കാര്‍, തീര്‍ത്ഥാടകര്‍.. ചായയുടെ ഗന്ധം, ഒരുപാടുനേരം തീയില്‍ ചൂടായ എണ്ണയുടെ മനംമടുപ്പിക്കുന്ന മണം. അങ്ങനെയങ്ങനെ..
