ഓപ്പോള്‍

Readers Ink

ഓപ്പോള്‍


അമ്പലത്തില്‍ തൊഴുത് പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഓപ്പോള്‍ ആരെയാണ് തിരിഞ്ഞു നോക്കിയിരുന്നതെന്ന് ഇന്ന് എനിക്കറിയാം.

വല്യേട്ടന്റെ കല്യാണാലോചന വന്ന നേരം കുടുംബ മഹിമയെ പറ്റിയും ജോലിയെയും സ്വഭാവത്തെ പറ്റിയുമൊക്കെ എല്ലാവരും അകത്തളത്തിരിന്നു പറയുമ്പോള്‍ ഇഷ്ടമാണോ? ഇഷ്ടക്കേടാണോ? എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മുഖഭാവവുമായി ഓപ്പോള്‍ വിദൂരതയിലേക്ക് നോക്കിനിന്നത് എന്തിനാണെന്നും ഇന്ന് എനിക്കറിയാം.

കല്യാണം കഴിഞ്ഞ വല്യേട്ടന്റെ വീട്ടിലേക്ക് പോകാന്‍ നേരം ഓപ്പോള്‍ക്ക് കയറാന്‍ കാറിന്റെ ഡോര്‍ തുറന്നുകൊടുത്ത ആളിന്റെ കണ്ണില്‍ ഒരു കടല് നിറഞ്ഞതിന്റെ കാരണവും ഇന്നെനിക്ക് അറിയാം.

കാരണം, അന്നത്തെ കമ്മീസ്-ക്കാരിയില്‍ നിന്ന് ഞാന്‍ ഒരു ദാവണിക്കാരി ആയിരിക്കുന്നു. ഒരു കുഞ്ഞു നോട്ടത്തിന്റെയും വലിയ നിശബ്ദതയുടെയെല്ലാം അര്‍ത്ഥം എനിക്കിന്ന് അറിയാം. അത്തരമൊരു നിശ്ശബ്ദമല്ലേ ഇന്ന് എനിക്ക് ചുറ്റും..


Related Articles