ഓള്

രമതിലിലിരുന്ന് ചാഞ്ഞും ചെരിഞ്ഞും 'കത' പറയാണോള്. ഓക്കന്ന് വയസ്സ് പത്ത്, ഓളെ കഥേം കൂട്ടി വല്യമതില് പണിയ്ണതടുത്ത പൊരേലെ ക്കാക്കേം. നെനയ്ക്കാത്ത നേരത്താണ് പെട്ടന്നോള്‍ടെ മോന്തക്കൊരടി വീണേ, കിട്ട്യ അടീടെ ലാക്കില് നെലതെറ്റി വീണുരുണ്ട് കണ്ണും നെറച്ച് ചുണ്ടും ചുരുക്കി തിരിഞ്ഞോടുമ്പോ...

'ന്റെ മ്മ ല്യാഞ്ഞിട്ടല്ലേ ക്കാക്കനോട് രണ്ട് കിസായം പറഞ്ഞപ്പള്‍ക്ക് ഓര്‌ന്നെ തല്ലിയെ..', എന്നാണോളോര്‍ത്തെ.

ചെയ്‌തോണ്ടിരിക്കണ പണി പാതിക്ക് നിര്‍ത്തി പിരിഞ്ഞു പോക്ണ ഇക്കാക്കേം അതെന്നെ ഓര്‍ത്ത് കണ്ണ് നെറക്കേം പതം പറയേം ചെയ്തു. അപ്പളും ഓളെ നീങ്ങിപ്പോയ പാവാട മാത്രം രണ്ടാള്‍ടേം കണ്ണീ തടഞ്ഞീല.

കല്യാണപൊരേലെ പാട്ടും ഡാന്‍സും അന്തംകെട്ട് നോക്കിനിക്കെയാണോളെ മോന്ത പിന്നേം പൊകഞ്ഞേ. അപ്പള്‍ക്കും കൊല്ലം മൂന്നാല് കഴിഞ്ഞീനും. അന്നോളെ പിടിച്ചു വലിച്ചു കര്‍ട്ടന്റെ പിന്നില്‍ കൊണ്ട് നിര്‍ത്തീട്ട് ഓര് ചോയിച്ചു.


Related Articles