നിശാഗന്ധി

Readers Ink

നിശാഗന്ധി


'ഭൂമിയെ സ്‌നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു,
ഒരുവരുമറിയാതെ വന്നു, മണ്ണില്‍
ഒരു നിശാഗന്ധിയായി കണ്‍തുറന്നു...'

ആ വരികള്‍ കേട്ടുകൊണ്ട് ദേവി കണ്ണടച്ചിരുന്നു. എന്തൊക്കെയോ ചിന്തകള്‍ അവളില്‍ മിന്നിമറഞ്ഞു. കണ്‍പോളകള്‍ ഈറനായി. അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നായിരുന്നു ഇത്. അമ്മ ഇത് കേട്ടിരിക്കുന്നത് അവള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ട്. കണ്ണടച്ച്, എന്തൊക്കെയോ ചിന്തകളില്‍ മുഴുകിക്കൊണ്ട്..

'സ്‌നേഹിച്ചു തീരാത്തൊരാത്മാവിന്‍
ഉള്‍ക്കട ദാഹവുമായി അവള്‍ നിന്നു...'

ആ വരികള്‍ അവളുടെ ഹൃദയത്തില്‍ എവിടെയൊക്കെയോ കൊളുത്തി വലിച്ചു.


Related Articles