നിര്‍ണയം

Readers Ink

നിര്‍ണയം


ഇന്നത്തേക്കാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. രേഖ അവന്റെ കൈ ചേര്‍ത്തുപിടിച്ച് ചോദിച്ചു.

'ജിത്തൂ... അകത്തേക്ക് കയറുന്നില്ലെ? വിധി കേള്‍ക്കണ്ടേ?'

അതിന് അവന്റെ മറുപടിയൊന്നും ഉണ്ടായില്ല. അവന്‍, കോടതി മുറ്റത്തെ മാവിന്‍ ചോട്ടിലെ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വയം നഷ്ടപ്പെട്ടിരുന്നു. ഏറെ നാളുകളുടെ പരിശ്രമങ്ങളുണ്ടായിരുന്നു ആ ദിവസത്തിന് പിന്നില്‍. വിധി തനിക്ക് അനുകൂലമായിരിക്കുമെന്ന് എല്ലാവരും പറയുന്നുണ്ട്. പ്രതീക്ഷ അവനും കൈവിട്ടിരുന്നില്ല. ഭൂതകാലത്തിന്റെ നഷ്ടപ്പെട്ട നിമിഷങ്ങള്‍ തിരിച്ചുപിടിക്കാന്‍, കാലം പിന്നോട്ടിറങ്ങില്ലെങ്കിലും കലാതീതമായ സ്‌നേഹം തിരിച്ചെടുക്കാന്‍, അവന്‍ സാദ്ധ്യമായതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്. അതില്‍ പ്രതീക്ഷയില്ലെങ്കില്‍ പിന്നെ ബാക്കി എന്തുണ്ട്? ശൂന്യമാക്കേണ്ടുന്ന ഇരുണ്ട ഓര്‍മ്മകളോ? ശൂന്യതയ്ക്കും ഇരുട്ടിനും ഭീകരാമായൊരു മുഖമുണ്ടെന്നും അത് തന്നെ കാത്തിരിക്കുകയാണെന്നും പ്രതീക്ഷിക്കണോ? ഇല്ല, അതിന് കഴിയില്ല.

എന്നിട്ടും കോടതി മുറിയിലേക്ക് കയറാന്‍ അവന് തോന്നിയില്ല. അനുകൂലമായേക്കാവുന്ന വിധി കേട്ട് തന്റെ നിയന്ത്രണം വിട്ടാലോ? അത് അവളെ, അവളുടെ അവരെ, എങ്ങനെയെല്ലാം ബാധിക്കും? അതുകൂടി താങ്ങാന്‍ ഇനി കഴിഞ്ഞേക്കില്ല. ഇത് തന്നെ ധാരാളമായിരിക്കുന്നു.


Related Articles