നിറമില്ലാശലഭങ്ങള്‍

Readers Ink

നിറമില്ലാശലഭങ്ങള്‍


അറ്റമില്ലാത്ത മൊട്ടമൈതാനത്തിനെ വെട്ടിയടര്‍ത്തി അങ്ങിങ്ങായി ഉയര്‍ന്നുവരുന്ന നൂറുകണക്കിന് കൈകള്‍. തിരിച്ചറിയാന്‍ നിറമോ, ചരടോ, മറുകുകളോയില്ല, അവ എന്തിനോ വേണ്ടി യാചിച്ചു പിടയുന്നു. ദിക്കറിയാതെ എങ്ങു നിന്നോ വരുന്ന നിലവിളികളുടെ പ്രകമ്പനം കാലിലൂടെ ഇഴഞ്ഞ് കയറുന്നു, തലകറങ്ങുന്നു. സൂര്യനെ പൂര്‍ണ്ണമായി മറച്ച് നീങ്ങുന്ന മഴമേഘം മുറിഞ്ഞ് രണ്ടുതുള്ളി ചുടുരക്തം കവിളിലേക്ക് ഇറ്റു വീണു.

ഞെട്ടലോടെ കണ്ണുതുറന്ന് ചാടിയെഴുന്നേറ്റ നീതു കണ്ണാടിക്കരികിലേക്കാണ് ഓടിയത്. മുഖത്തൊന്നും പറ്റിയിട്ടില്ല, ഇന്നലെക്കൂടി കറ്റാര്‍വാഴ തേച്ച് മിനുക്കിയെടുത്ത കവിളുകളാണ്. നല്ലൊരു ദിവസമായിട്ട് മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ സ്വപ്നങ്ങള്‍, നീതു മുഖം ചുളിച്ചു.

വളരെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ നീതു ഇന്ന് ഗവണ്‍മെന്‍റ് സര്‍വീസില്‍ കയറുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നേഴ്‌സിങ് ഓഫീസറാണ് ഇനി. പഠിക്കുമ്പോഴും വീടിനടുത്തെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കുറഞ്ഞ ശമ്പളത്തിന് രാപ്പകല്‍ പണിയെടുക്കുമ്പോഴും മനസ്സില്‍ ഉണ്ടായിരുന്ന തിളങ്ങുന്ന സ്വപ്നമാണ് ഇന്ന് പൂര്‍ത്തിയാകുന്നത്.


Related Articles