നിറഭേദങ്ങള്‍

Readers Ink

നിറഭേദങ്ങള്‍


സൗദി അറേബ്യയിലെ ദമാമില്‍ സീക്കോ ബില്‍ഡിങ്ങിന്റെ എതിര്‍വശത്തുള്ള നാലു നില ബില്‍ഡിങ്ങിലെ മൂന്നാം നിലയില്‍ ഫ്‌ളാറ്റിലിരുന്ന് ചൂടുള്ള സുലൈമാനിക്കൊപ്പം സായാഹ്നത്തെ സന്ധ്യയിലേക്കു വഴി നടത്തിക്കുകയായിരുന്നു ഞാന്‍.

താഴെ പുഴ പോലെ ഒഴുകുകയാണ് റോഡുകളിലൂടെ ചെറുതും വലുതുമായവാഹനങ്ങള്‍. ഒറ്റപ്പെട്ട ഈന്തപ്പനകള്‍. ദിവസവും കാണുന്ന എത്രയോ പരിചിത, അപരിചിത മുഖങ്ങള്‍. പല പല ഭൂഖണ്ഡങ്ങളില്‍ നിന്നായി ചിതറിത്തെറിച്ച് ഒരിടത്ത് ഒന്നായിക്കൂടിയവര്‍. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ചെറിയ റോഡുകളിലൂടെ സൂക്കുകളിലേക്കു നടക്കുന്നവരുടെ തിരക്ക്. ഗര്‍ഭിണികള്‍, കുട്ടികളെ വണ്ടികളിലിരുത്തി തള്ളിക്കൊണ്ട് പോകുന്നവര്‍, വൃദ്ധ ദമ്പതികള്‍, ഒറ്റയ്ക്ക് നടന്നു പോകുന്നവര്‍, ഇവിടെ സൂര്യന്‍ അസ്തമിക്കുന്നത് മാത്രം ആരും ശ്രദ്ധിക്കാറില്ല. അതിനുമുമ്പ് നഗരം ദീപാലങ്കാരങ്ങള്‍ കൊണ്ട് ഘോഷയാത്ര നടത്തിയിട്ടുണ്ടാകും.

ഞാന്‍ നോക്കുന്നത് അവളെയാണ്! രണ്ടുമൂന്ന് ആഴ്ചയായി കണ്ടിട്ട്... പതിവായി സൂക്കിലേക്ക് വാരാന്ത്യങ്ങളില്‍ നടന്നുവന്നിരുന്ന ദമ്പതികള്‍.


Related Articles