നിലാവില്‍ ഒരാത്മഹത്യ

Readers Ink

നിലാവില്‍ ഒരാത്മഹത്യ


വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ച് അയാള്‍ കസേരയിലേക്ക് ഒന്നുകൂടി പുറം ചാഞ്ഞിരുന്നു. പൂമുഖത്തെ വെട്ടത്തിന്റെ അരണ്ട വെളിച്ചത്തില്‍ വാഴയിലകള്‍ അനങ്ങുന്നത് ഏറെ നേരം നോക്കിക്കിടന്നു. പിന്നെ എന്തോ ഓര്‍ത്തെന്ന വണ്ണം പെട്ടെന്ന് കസാരയില്‍ നിന്നും എഴുന്നേറ്റു. പൂമുഖത്തെ ലൈറ്റ് ഓഫ് ചെയ്തു. തിണ്ണയില്‍ ഇരുകൈകളും കുത്തി വീണ്ടും ഇരുട്ടിലേക്ക് നോക്കി. മങ്ങിയ നിലാവില്‍ ഇപ്പോഴും വാഴയിലകള്‍ അനങ്ങുന്നത് ശ്രദ്ധിച്ചു. അനക്കമല്ല, നൃത്തമാണ്. മനസ്സില്‍ പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി.

അവിടെ നിന്നും തൊടിയിലേക്ക് കടന്നു. ചെറുപ്പം തൊട്ടേ, അല്ല തന്റെ തന്നെ പ്രായം വരുന്ന മൂവാണ്ടന്‍ മാവ്. അതെ, 45 വര്‍ഷം. പൂക്കാന്‍ തുടങ്ങിയത് മുതല്‍, കണ്ണിമാങ്ങ മുതല്‍ പഴുത്തമാമ്പഴം വരെ നല്‍കിയ മാവ്. അച്ഛന്റെയും അമ്മയുടെയും കണക്കില്‍ ലാഭമുള്ളൊരു മുതല്‍ തന്നെ. ഓര്‍മ്മകള്‍ ചികയാന്‍ തുടങ്ങിയാല്‍ ശരിയാവില്ല.

ചുറ്റും നോക്കി. ഈ പാതിരാത്രിയില്‍ ആര് വരാന്‍. ഇരുകൈകളും കൊണ്ട് മാവിനെ വട്ടം കെട്ടിപ്പിടിച്ചു. ചെറുപ്പത്തിലേ പോലെയല്ല. പഴയപോലെ കയറാന്‍ പറ്റുന്നില്ല. എങ്കിലും കയറി പറ്റി. ഊഞ്ഞാലിന്റെ കയര്‍ ചുറ്റി വച്ചത് കെട്ട് അഴിച്ചു. ഊഞ്ഞാല്‍പ്പാട്ട് എവിടെയോ കേള്‍ക്കുന്നുണ്ടോ? ചെവി വട്ടം പിടിച്ചു. ഏയ്.തോന്നിയതാകും.


Related Articles