നാടകാന്ത്യം ശുഭം

Readers Ink

നാടകാന്ത്യം ശുഭം


വായനക്കാരന്‍ സന്തോഷ് കുമാര്‍ വലിയ സന്തോഷം ഒന്നുമില്ലാതെ എഴുത്തുകാരന്‍ കുഞ്ഞിക്കണാരുവിന്റെ നമ്പര്‍ മൊബൈല്‍ ഫോണില്‍ കുത്തിയെടുത്തു.

ഫോണ്‍ റിങ്ങ് ചെയ്തതും അത് ചാടിയെടുത്ത് എഴുത്തുകാരന്‍ കുഞ്ഞിക്കണാരു ചോദിച്ചു.

'നീയത് വായിച്ചോ?'

'ഇല്ല' എന്നുപറഞ്ഞ് ഫുള്‍സ്റ്റോപ്പ് ഇട്ടപ്പോള്‍ എഴുത്തുകാരന്‍ കുഞ്ഞിക്കണാരൂന്റെ നെറ്റി ചുളുങ്ങിയോ മുഖം കോടിയോ എന്നൊന്നും വീഡിയോ കോള്‍ അല്ലാത്തതുകൊണ്ട് സന്തോഷ് കുമാറിന് മനസ്സിലായില്ല. കുഞ്ഞിക്കണാരു ഒന്നും മിണ്ടാതെ നിന്നപ്പോള്‍ സന്തോഷ് കുമാര്‍ തുടര്‍ന്നു. 'വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സംശയം. കഥ തുടങ്ങുന്നത് 'രംഗം പൂജ്യം' എന്ന് എഴുതിക്കൊണ്ടാണ്. രംഗം ഒന്ന് എന്നല്ലേ വേണ്ടത്. ഒന്നാമതായി നിന്റെ പേരിന് എഴുത്തുകാരന് വേണ്ട ഗുമ്മില്ല. രണ്ടാമതായി നീ ഇങ്ങനെ മണ്ടത്തരം കൂടി എഴുതിയാലോ.'


Related Articles