മൂന്നിലൊന്ന്

Readers Ink

മൂന്നിലൊന്ന്


അടഞ്ഞു കിടക്കുന്ന തീവ്ര പരിചരണ യൂണിറ്റിന്റെ മുന്നിലുള്ള സ്റ്റീല്‍ കസേരയില്‍ ഞാന്‍ വെപ്രാളത്തോടെയിരുന്നു. തളര്‍ന്നു പോയ ശരീരത്തെയും അതിലും തകര്‍ന്നുപോയ എന്റെ മനസ്സിനെയും അതിന്റെ വഴിക്ക് വിട്ട്, ഈ തണുത്ത മാര്‍ബിള്‍ തറയില്‍ ഭിത്തിയിലേക്ക് തലയും ഉടലും ചാരി അല്പം നീരു വന്ന എന്റെ കാലുകള്‍ മുന്നോട്ട് നീട്ടി വെച്ച് എന്റെ മുഴുവന്‍ ക്ഷീണവും മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് തിരക്കൊട്ടുമില്ലാതെ എനിക്കിവിടെ ഇരിക്കണമെന്നുണ്ട്. അല്ലെങ്കിലും എന്റെ മൂന്നു പെണ്മക്കളിലൊരാള്‍ ഈ ചില്ലുകൂട്ടില്‍ കിടക്കുമ്പോള്‍ ഞാന്‍ അങ്ങനെ തന്നെയല്ലേ ഇരിക്കേണ്ടത്?

മൂന്നു മക്കള്‍...

മൂന്നു പെണ്മക്കള്‍ എന്ന് തന്നെയല്ലേ പറയേണ്ടത്?

എനിക്കിപ്പോ എല്ലാത്തിനും സംശയമാണ്!


Related Articles