ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അച്ഛന്‍ ഒഴിഞ്ഞുപോയ ഉമ്മറത്തെ ചാരുകസേരയില്‍ ചാഞ്ഞും ചെരിഞ്ഞും നിന്ന് ബന്ധുക്കളും നാട്ടുകാരും എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല അച്ഛന്‍ മുന്‍പ് ചെയ്ത പലകാര്യങ്ങളും എന്നെ പറഞ്ഞ് കേള്‍പ്പിക്കുന്നുണ്ട്.
പക്ഷെ അതൊന്നും കേള്‍ക്കുവാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. ഒരു കടലോളം സങ്കടം എന്റെ മനസില്‍ ഉണ്ട്. ഒന്ന് പൊട്ടിക്കരയാന്‍ പോലും എനിക്ക് കഴിയുന്നില്ല. അമ്മയെ കണ്ട ഓര്‍മ്മ എനിക്കില്ല. എന്റെ ലോകം അച്ഛനും അച്ഛന്റെ ലോകം ഞാനും ആയിരുന്നു. അമ്മ മരിച്ചു പോയതാണെന്നാണ് ഞാന്‍ ആദ്യമൊക്കെ വിചാരിച്ചിരുന്നത്. പിന്നീടാണ് മനസ്സിലായത് അമ്മ, അച്ഛനെ ഉപേക്ഷിച്ച് പോയതാണെന്ന്. അമ്മയുടെ ഒരു ഫോട്ടോ പോലും ഞാന്‍ വീട്ടില്‍ എങ്ങും കണ്ടിട്ടില്ല. അതിനെ പറ്റി ഞാന്‍ അച്ഛന്റെ അടുത്ത് തിരക്കീട്ടും ഇല്ല. എന്തിന് തിരക്കണം? ഒരമ്മ തരുന്നത്തിലും സ്‌നേഹം തന്നാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്.
നേരം സന്ധ്യ മയങ്ങി ഉമ്മറത്ത് ബന്ധുക്കളില്‍ ചിലര്‍ ഉണ്ട്. അച്ഛന്‍ ജീവിച്ചിരുന്ന സമയത്ത് ഇവരൊന്നു ഈ വഴി വരാറില്ല. ഇപ്പോള്‍ ഈ വീട്ടില്‍ ഉള്ളവരെല്ലാം എനിക്ക് അപരിചിതരായിട്ടാണ് എനിക്ക് തോന്നിയത്. അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടിതുടങ്ങിയപ്പോള്‍, ഞാന്‍ പിന്നാമ്പുറത്ത് വാതില്‍ തുറന്ന് ഇനിയും എരിഞ്ഞ് അടങ്ങാത്ത അച്ഛന്റെ പട്ടടയുടെ അടുത്തേക്ക് നടന്നു. അപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടതും ശ്രദ്ധിച്ചതും.
