കുരുക്ക്

Readers Ink

കുരുക്ക്


അയാളെ കണ്ട നിമിഷം ചുറ്റുമുള്ളതെല്ലാം നിശ്ചലദൃശ്യങ്ങള്‍ പോലെ അനക്കമറ്റു നിന്നു. ചിരിയോടെ അരികിലേക്ക് നടന്നു വരുന്ന ജുനൈദ് മാത്രം ചലിക്കുന്നതായി കണ്ടു. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നറിയാതെ കുഴഞ്ഞു വീഴുമോ എന്ന് ഭയന്നു. വീഴാതെ പിടിച്ച് നില്‍ക്കാന്‍ ഒരാശ്രയം വേണമെന്ന് തോന്നി. ശരീരം വിറകൊള്ളുന്നതും കാലുകള്‍ കുഴയുന്നതും അറിയുന്നുണ്ട്. ജുനൈദിന്റെ കൈകള്‍ എന്റെ കൈ കവരുന്നത് അബോധത്തിലെന്ന പോലെയറിഞ്ഞു. പുഞ്ചിരിയോടെ സാലാം പറഞ്ഞ് കൊണ്ട് കയ്യില്‍ അമര്‍ത്തി പിടിച്ച അയാളെ അത്ഭുത ജീവിയെ പോലെ ഞാന്‍ നോക്കി നിന്നു.

'വാട്ട് ഹാപ്പന്‍ഡ് അനീസ..?' എന്ന ചോദ്യം ഉറക്കത്തില്‍ നിന്നെന്ന പോലെ എന്നെയുണര്‍ത്തി..

'എനിക്കിരിക്കണം..', എന്ന് പറഞ്ഞു കൊണ്ട് ഇരിക്കാനായി ഒഴിഞ്ഞ ഇരിപ്പടമുണ്ടോ എന്ന് കണ്ണ് കൊണ്ട് പരതി. മലയാളം കേട്ടാകും, ഒന്നും മനസ്സിലാകാതെ ജുനൈദ് എന്നെ തുറിച്ചു നോക്കി.


Related Articles