കുളിമുറി

Readers Ink

കുളിമുറി


ഭയം... അത് എന്നെ വല്ലാതെ ഉലച്ചു. എങ്ങനെയാണെനിക്ക് ഈ ഭയം വന്നത്! ഉമ്മറത്തിണ്ണയിലെ തൂണില്‍ ചാരി ഇരിക്കവെ, ചിതല്‍ കയറിയായിരിക്കാം തൂണിലെ ഉയിര്‍ത്തു നില്‍ക്കുന്ന ചീളുകള്‍ എന്നെ വല്ലാതെ നോവിച്ചു. എന്റെ അഗാധ ചിന്തയില്‍ നിന്നും ഉണര്‍ത്താനായിരിക്കാമെന്ന വണ്ണം..

അപ്പോഴും മഴത്തുള്ളികള്‍ ചേമ്പിലയില്‍ തട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നുണ്ടായിരുന്നു.

'എത്രനേരമായി ഈ ഇരുപ്പ് തുടങ്ങിയിട്ട്... ഒന്നു കുളിച്ചുകൂടെ പെണ്ണേ നിനക്ക്...' അച്ഛമ്മ വിളിച്ചു ചോദിക്കുന്നു.

'ഉം.. കുളിയ്ക്കണം..' ഒഴുക്കന്‍ മട്ടില്‍ മറുപടി കൊടുത്ത് വീണ്ടുമിരിപ്പ്. എന്തിനു വേണ്ടി ആരെ കാത്ത് അതൊന്നുമറിയില്ല. എന്തിനാണെങ്കിലും ഭയം അതെന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. മഴവെള്ളം തൊടിയിലൂടെ ഒഴുകി മുറ്റത്തെത്തി ഞാന്‍ മുന്നില്‍ എന്ന ഭാവേന എങ്ങോട്ടോ ഓടി മറിയുന്നു.


Related Articles