കഥയിലെ രാജകുമാരന്‍

Readers Ink

കഥയിലെ രാജകുമാരന്‍


ഒരാഴ്ചയായി എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല.കണ്ണടച്ചാല്‍ അവനീബാലയുടെ രൂപമാണ് മനസ്സില്‍. ചത്ത് മലച്ചു, കണ്ണുകള്‍ തുറന്നു, വെള്ളത്തില്‍ കിടക്കുന്ന ബാലയുടെ രൂപം. ബാല എന്റെ സ്വന്തം സൃഷ്ടിയാണ്. അവള്‍ എന്റെ മാത്രമാണെന്നാണ് ഞാന്‍ ഒരാഴ്ച മുന്‍പ് വരെ കരുതിയിരുന്നത്. അപ്പോഴാണ് അവന്റെ വരവ്, വിവേക്, അവനീബാലയുടെ ഭര്‍ത്താവ്. അവന്‍ എന്നെ ചോദ്യം ചെയ്തു.

'നിങ്ങള്‍ നിങ്ങളാണെല്ലാത്തിനും കാരണം, എന്റെ ബാലയെ നിങ്ങള്‍ കൊന്നു. അതും അവളുടെ മുപ്പത്തി രണ്ടാമത്തെ വയസ്സില്‍. എന്റെ മകനോട് നിങ്ങള്‍ ചെയ്തത്, കൊടും ചതിയാണ്. എന്നെ നിങ്ങള്‍ വിഭാര്യനാക്കിയില്ലേ, എനിക്കിനിയൊരു ഇണയെ കണ്ടെത്താന്‍ പ്രയാസമില്ല, പക്ഷെ ആദിത്യന്റെ കാര്യം, അവന്‍ കൗമാരത്തിലേക്ക് കടക്കുകയാണ്. അമ്മയില്ലാത്ത കുഞ്ഞ്, നിങ്ങളവനെ അനാഥനാക്കിയില്ലേ.'

'ആദിത്യന്‍ പഠനത്തില്‍ നല്ല മിടുക്കനാണല്ലോ? നിങ്ങളുടെ രണ്ട് പേരുടേയും കാര്യത്തില്‍ എനിക്ക് ഉത്തരവാദിത്വമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. ഞാന്‍ എല്ലാം അന്വേഷിക്കുന്നുണ്ട്. ആദിത്യന്‍ ക്ലാസ് ഫസ്റ്റാണ്, കൂടാതെ അവനു അവനീബാലയെ പോലെ നല്ല പോലെ പാടാന്‍ കഴിയുന്നുണ്ട്. അവന്‍ നല്ലൊരു വായനക്കാരനുമാണ്. നിങ്ങളവനെ നീന്തലിനും പറഞ്ഞയക്കുന്നുണ്ട്.'


Related Articles