കരിയില കിക്ക്

Readers Ink

കരിയില കിക്ക്


'അല്ല, രണ്ടുകൂട്ടര്‍ക്കും എതിര്‍പ്പൊന്നുവില്ലാത്ത സ്ഥിതിക്ക് ബാക്കിയെടപാടൊക്കെ എന്നതാ?'

ഏലയ്ക്ക മണക്കുന്ന അവസാന തുള്ളി ചായയും തൊണ്ടക്കുഴി പിന്നിട്ടുവെന്ന് ഉറപ്പാക്കിയ ശേഷം, മൈതാനത്തിന്റെ ഇടത്തേ മൂലയില്‍ നിന്ന കാരണവര്‍ ബോക്‌സ് ലക്ഷ്യമാക്കി പന്തിനെ ചെത്തിവിട്ടു.

പിടികളിലേയ്ക്ക് നീല പൂക്കള്‍ തലനീട്ടിനോക്കുന്ന ചായക്കപ്പുകള്‍ തേയിലക്കറ മാത്രം അവശേഷിപ്പിച്ചു കാലിയായി സ്വയം പ്രതിരോധം ഒഴിയുന്ന മുറയ്ക്ക്, പോസ്റ്റ് ഉന്നംവച്ചു ഇങ്ങനൊരു അറ്റാക്ക് ഉണ്ടാകുമെന്ന് തലേന്ന് രാത്രിയിലെ സന്ധ്യാപ്രാര്‍ഥനയ്ക്ക് നീളം കൂടിയപ്പോഴേ കാര്‍ലോ ഊഹിച്ചിരുന്നു.

ചെറുപ്പം മുതലേ അതാണ് കണ്ടു ശീലവും! 'കെട്ടിനും മരിപ്പിനും വേണ്ട, കുടുംബത്തിനുള്ളിലെ സകലമാന കൂട്ടലും കിഴിക്കലും തൂങ്ങപ്പെട്ട രൂപത്തിന് മുന്നേ നടത്തണമെന്നാണ് ചട്ടം .!'


Related Articles