കറാമത്ത്

Readers Ink

കറാമത്ത്


ചെമ്മണ്ണു വിരിച്ച നടപ്പാത. പാത്തുമ്മയും കദീസ കുട്ടിയും കടവത്തേക്ക് നടക്കുകയാണ്. അത്ര വേഗതയില്‍ ഒന്നുമല്ല എന്നാല്‍ അത്ര പതുക്കെയുമല്ല. പാത്തുമ്മയുടെ രണ്ടാമത്തെ മകന്‍ രണ്ടര വയസ്സുകാരന്‍ മുഹമ്മദാലി എന്ന മമ്മാലി പാത്തുമ്മയുടെ ഒക്കത്തുണ്ട്. കുട്ടി ഒക്കത്തുള്ളത് കൊണ്ട് തന്നെ നടത്തതിന് വേഗത കുറവാണ്. പാത്തുമ്മയുടെ ആയാസം കണ്ടിട്ടാകണം കദീസ, മമ്മാലിയെ ഏറ്റുവാങ്ങി.

വഴിയുടെ ഒരു വശത്തു ചതുപ്പ് നിലം പോലെ ഉപകാരമില്ലാത്ത ഒരു കണ്ടം. മറുവശത്തു തെങ്ങിന്‍ പറമ്പാണ്. ഓരോ തെങ്ങിന്റെയും ഉയരം കാണുമ്പോഴാണ് അതിന്മേല്‍ കയറുന്ന ചങ്കരനോട് ബഹുമാനം തോന്നിപോകുന്നത്.. ആ തോന്നല്‍ കദീസുമ്മ പാത്തുമ്മയോട് പറയുകയും ചെയ്തു.

'ഇതിന്മേല്‍ കേറുന്ന ചങ്കരനെ സമ്മതിക്കണം അല്ലേ..?'

പാത്തുമ്മയും അത് ശരിവെച്ചു ആ പ്രദേശത്തെ തെങ്ങുകള്‍ക്ക് അസാമാന്യ നീളം ഉണ്ടായിരുന്നു. വളഞ്ഞും ചെരിഞ്ഞും കുത്തനെയും ആകാശത്തോളം എത്തുന്ന തെങ്ങുകള്‍.. ഉണങ്ങി തരിച്ചു നില്‍ക്കുന്ന തേങ്ങകളും ഊഞ്ഞാലാടി കളിക്കുന്ന ഓലകളും. അപകടസാധ്യതയും ഉണ്ട്.


Related Articles