ഇന്ദിര നഗറിലെ തണുത്ത രാത്രി. ഐ.ടി പാര്‍ക്കുകളുടെ ഗ്ലാസ് കെട്ടിടങ്ങള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചതുണ്ടുകള് ഉറക്കമില്ലാതെ തെളിഞ്ഞുനിന്നു. ആന്‍ മരിയയുടെ ലാപ്ടോപ് സ്ക്രീനില്‍ അടുത്ത മീറ്റിംങ്ങിനുള്ള കോഡും തെളിഞ്ഞു കിടന്നു. വളരെ പ്രധാനപ്പെട്ട മീറ്റിംഗ് ആണ് നടക്കാനുണ്ടായിരുന്നത്. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള മീറ്റിംഗ്.
ഫോണ്‍ റിങ്ങ് ചെയ്തു. ''ക്രിസ്റ്റഫര്‍ ജോര്‍ജ്.'' വീട്ടുകാര്‍ പറഞ്ഞ എല്ലാ വിശേഷണങ്ങളും അവളുടെ മനസ്സിലൂടെ കടന്നുപോയി. ധനികന്, ഉന്നത കുടുംബം, CEO, 'സെറ്റില്‍ഡ്'. ആന്‍ കോള്‍ എടുത്തു.
''Hi Ann... heard a lot about you,' അവന്റെ ശബ്ദത്തില്‍ ആത്മവിശ്വാസം മാത്രമല്ല, അവകാശബോധവും.
'Same here,' ആന്‍ ചുരുക്കി പറഞ്ഞു.
