കനൽ

Readers Ink

കനൽ


രാഘവന്‍ നിര്‍ത്താതെ ഓടുകയാണ്. പൈന്‍ മരങ്ങള്‍ കൂട്ടമായ് നില്‍ക്കുന്ന ഒരു പ്രദേശം. അത് കാടാണോ നാടാണോ എന്ന് പോലും അവന് മനസിലായില്ല. സ്വന്തം വീട്ടുകാരെ കാണാനുള്ള മോഹം ഓട്ടത്തിനിടയിലും അവന്‍ ഓര്‍ത്ത് കൊണ്ടിരുന്നു. അതിന് മുമ്പ് താന്‍ കൊല്ലപ്പെടുമോ എന്ന പേടി അവനെ ഒരോ നിമിഷവും വേട്ടയാടി. ഒപ്പം ഏറെ നേരം ഓടിയതിന്റെ കിതപ്പ് ശരീരത്തെ ക്ഷീണത്തിലേക്ക് നയിച്ചു. അവന്‍ ഓട്ടം നിര്‍ത്തി.

മരത്തിന്റെ മറപറ്റി മരത്തോട് ചേര്‍ന്ന് ഇരുന്നപ്പോള്‍ വലതു കാലിലെ മുറിവില്‍ നിന്നും രക്തം കിനിഞ്ഞ് കൊണ്ടിരിക്കുന്നത് അവന്‍ അപ്പോഴാണ് കണ്ടത്. മുഷിഞ്ഞ പാന്റും ഷര്‍ട്ടും പലയിടത്തായ് കീറിപറഞ്ഞിരിക്കുന്നു. ഉറക്കെ അലറി കരയണമെന്നുണ്ട്, എങ്കിലും വേഗത്തില്‍ നിശ്വസിക്കാന്‍ വരെ ഭയന്ന് കൊണ്ട് അവനവിടെ കൂനികൂടിയിരുന്നു. എവിടെ നിന്നോ വാഹനങ്ങളുടെ ഇരമ്പല്‍ നേരിയതായ് കേള്‍ക്കുന്നുണ്ടായിരുന്നു.

'ഇല്ല ഇനിയും എനിക്ക് ഓടന്‍ ത്രാണിയില്ല. അവരെന്നെ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ..' അവന്‍ പിറുപിറുത്തു കൊണ്ടിരുന്നു.


Related Articles