കടൽ

കടല്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ തെളിയുന്നത് അപ്പന്റെ മുഖമാണ്. പുഞ്ചിരിയുടെ ചെറിയൊരു നിഴലുപോലും കാണാത്ത, വേദനയുടെ തിരമാലകളാല്‍ തളര്‍ന്ന ഒരു മുഖം. അപ്പന്‍ എപ്പോഴും പറയാറുണ്ടായിരുന്നു, 'മക്കളേ, നിങ്ങള്‍ എത്ര വേണമെങ്കിലും പഠിച്ചോണം, അതിന് എന്തുവേണമെങ്കിലും ചെയ്തുതരാം'.

അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ കുടുംബത്തിന്റെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ അധ്വാനിച്ചു. അപ്പന്‍ പുലര്‍ച്ചെ എഴുന്നേറ്റ് റേഡിയോ ഓണ്‍ ആക്കും. ആകാശവാണിയുടെ മലയാളം പരിപാടികള്‍ ആരംഭിക്കും മുമ്പേ കെ.പി. യോഹന്നാന്റെ സുവിശേഷ പ്രസംഗത്തോടെ പുതിയ പ്രഭാതം ആരംഭിക്കും. ആ പ്രസംഗം കഴിഞ്ഞാല്‍ ഉടന്‍ രാവിലത്തെ പ്രാര്‍ത്ഥന, പിന്നെ അപ്പന്‍ കൃഷിയിടത്തിലേക്ക് പോകും. വെയിലോ മഴയോ എന്നതൊന്നും അപ്പനൊരു വിഷയമേ ആയിരുന്നില്ല.

അപ്പന്‍ മക്കളുടെ നല്ല ഭാവി എന്ന സ്വപ്നം മാത്രം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ജീവിച്ചു. പണത്തിന്റെ കുറവ് ഒരിക്കലും അറിയിച്ചില്ല. തന്റെ മക്കളെ എന്തു പഠിപ്പിക്കാനും എത്ര പഠിപ്പിക്കാനുംആ അപ്പന്‍ ഒരുക്കമായിരുന്നു. ഓരോ വര്‍ഷവും സ്‌കൂളില്‍ നിന്നും ക്ലബില്‍ നിന്നും ചര്‍ച്ചില്‍ നിന്നുമൊക്കെ വിനോദ യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ അയാള്‍ തന്റെ മക്കളെയും അതില്‍ പങ്കെടുപ്പിച്ചു. എന്നാല്‍ അദ്ദേഹം ഒരിക്കലും ഒരു വിനോദയാത്ര പോയിട്ടില്ല.


Related Articles