കാത്തിരിപ്പിന്റെ വേദന

Readers Ink

കാത്തിരിപ്പിന്റെ വേദന


നിര്‍ജീവമായ മനസ്സ് പെട്ടെന്ന് സടകുടഞ്ഞ് എഴുന്നേറ്റു. കാലത്തിന്റെ കടിഞ്ഞാണില്‍ ആടി ഉലയുന്ന ജീവിതം. എവിടെയോ, എന്തൊക്കെയോ പൊട്ടി തകരുകയാണോ!.. കൂനികൂടിയിരിക്കുന്ന മനസ്സ് അണ്ടാകൃതിയില്‍ പുനര്‍ജനി കൊള്ളുകയാണോ!..വിണ്ണില്‍ ചിറകടിച്ചുയരുന്ന ആത്മാവിന്റെ നിശബ്ദത അവള്‍ക്ക് സാന്ത്വനമേകി. ദൂരെ നിന്നും ട്രെയിനിന്റെ ചൂളം വിളി കേള്‍ക്കാം. മേല്‍ക്കൂരക്കുള്ളിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും ഉച്ച ചൂടില്‍ നിന്നും പുറംചട്ടകള്‍ പൊട്ടിച്ചെറിഞ്ഞു പുറത്ത് കടക്കാന്‍ വെമ്പുന്ന മനസ്സ്.

വാതായനത്തിലെ കര്‍ട്ടന്‍ വകഞ്ഞു മാറ്റി ശാരി പുറത്തേക്ക് നോക്കി. ഒരു ഇലപോലും അനങ്ങുന്നില്ല, അവളുടെ മനസ്സ് പോലെ. വീടിനടുത്തുള്ള റെയില്‍വേ സ്റ്റേഷനരികിലെ ട്രാക്കിലൂടെ ട്രെയിന്‍ ചൂളം വിളിചോടുകയാണ്. ഉച്ചവെയിലില്‍ പാളത്തിന്റെ ഓരം പറ്റി നടക്കുന്ന യാചകിയും കൈക്കുഞ്ഞും. ശപിക്കപ്പെട്ട സ്ത്രീയാണൊ! യൗവനങ്ങള്‍ കവര്‍ന്നെടുത്ത, പാഴ്‌വസ്തു പോലെ പിഴുതെറിയപ്പെട്ടവളാണോ അവള്‍! അതോ ചെറുപ്പത്തിലെ തെരുവിന്റെ സന്തതിയായി പിറന്നവളോ? ശാരിയുടെ മനസ്സില്‍ അനേകം ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നു വന്നു.

യാചകി പാളത്തിലൂടെ നടന്നു അക്കരയ്ക്ക് കടക്കുകയാണ്. അവിടെയുള്ള ചരല്‍ കല്ലുകളില്‍ തട്ടി അവള്‍ താഴെ വീണു. അയ്യോ! എന്ന വിളി ശാരിയുടെ മനസ്സില്‍ നിന്നും പുറത്തേക്ക് ഒഴുകി. അവളുടെ മുഖത്ത് നിന്നും വിയര്‍പ്പുകണികകള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. അളകങ്ങള്‍ പാറി കളിക്കുന്നു. കൈക്കുഞ്ഞ് വാവിട്ട് നിലവിളിക്കുകയാണ്.


Related Articles