അമ്പലപ്പുഴക്കരയിലെ പഴയ തറവാട്ടു വീട് പൊടിപിടിച്ച് മൗനത്തില്‍ മറഞ്ഞ് കിടക്കുന്നു. കാറ്റ് വീശുമ്പോഴൊക്കെ കതകിന്റ വിജാഗിരികള്‍ 'കൃക്.. കൃക്..' ശബ്ദമുണ്ടാക്കുന്നുണ്ട്. വീടിന്റെ ചുമരുകളില്‍ മഴവെള്ളം ഒലിച്ചിറങ്ങിയ, ജലരേഖകള്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ലീലാവതി ടീച്ചര്‍ പതുക്കെ കസേരയില്‍ അവയെല്ലാം നോക്കിയിരുന്നു.
ഇന്ന് ഈ വീട് ശൂന്യമാണ്. മകള്‍ മീര പട്ടണത്തിലാണ്. കൊച്ചുമക്കളായ രമേശും, രാധികയുമായി വല്ലപ്പോഴും വന്നുപോകുമ്പോള്‍ പൊളിഞ്ഞു വീഴാറായ വീട്ടിലെ ആ ജലരേഖകള്‍ നോക്കി അവര്‍ കളിച്ചിരുന്നു.
''അമ്മൂമ്മേ, ഇതു നോക്കൂ, ഇതൊരു മുകളിലേക്കുയരുന്ന മീനാണ്!''
''ഇതൊന്നു നോക്കൂ, ഇതൊരു കൊച്ചു തോണി പോലെ!''
