ഇല്ലുമിനാറ്റി

Readers Ink

ഇല്ലുമിനാറ്റി


പവന്‍കുമാര്‍, ഒരു നോര്‍ത്തിന്ത്യാക്കാരനാണ്. നാടുവിട്ട് കേരളത്തിലെത്തുന്ന ഏതൊരു ബംഗാളിയെപ്പോലെയും എങ്ങനെയും കുറച്ച് പണമുണ്ടാക്കണം, നാട്ടില്‍ പോകണം എന്നതായിരുന്നു അവന്റെയും ലക്ഷ്യം. ഒരു ശരാശരി ബംഗാളിക്കുള്ള എല്ലാ ലക്ഷണങ്ങളും അവനിലുണ്ട്. ഉയരം കുറഞ്ഞ ശരീരം, പാന്‍പരാഗ് ചവച്ച് കറുത്ത പല്ലുകള്‍. എണ്ണമയമില്ലാത്ത ചെമ്പിച്ച തലമുടികള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ജോലി കഴിഞ്ഞാല്‍ അവന്‍ നല്ല വേഷങ്ങളിഞ്ഞാണ് പുറത്തിറങ്ങാറുള്ളത്.

'നിന്നെ കണ്ടാല്‍ ഇപ്പോള്‍ ജില്ലാകളക്ടറെ പോലുണ്ടല്ലോടാ' എന്ന് ദേവകി ടീച്ചറവനെ കാണുമ്പോള്‍ കളിയാക്കും. അവരുടെ വീട്ടുപറമ്പിലുള്ള ചില്ലറപ്പണിയൊക്കെ ചെയ്യുന്നത് അവനായിരുന്നു. തീവണ്ടിപ്പാളത്തിനപ്പുറമുള്ള ലോഡ്ജ് മുറിയിലാണ് അവന്റെ താമസം. മുറിക്കുള്ളിലിരുന്നാല്‍ ജനല്‍ വാതിലിലൂടെ മാഷിന്റെയും ടീച്ചറുടെയും വീട് കാണുന്ന അകലമാണുള്ളത്. അവര്‍ വിളിക്കുമ്പോഴെല്ലാം അവന്‍ ഓടി ചെല്ലാറുണ്ട്.

കാലക്രമേണ അവനവിടെ എല്ലാ സ്വാതന്ത്ര്യവുമുണ്ടായി, അവിടത്തെ വിശേഷങ്ങളും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വീണു കിട്ടിയ ഒരവസരം മുതലെടുക്കാന്‍ തീരുമാനിച്ചു. രാത്രിയിലൊരു മോഷണത്തിനായി തയ്യാറായി. ദാസന്‍മാഷിന്റെയും ടീച്ചറുടെയും വീടായിരുന്നു ലക്ഷ്യം. പള്ളിപ്പറമ്പിനരികിലുള്ള വലിയ വീട്. വൃദ്ധദമ്പതിമാരാണ് മാഷും ടീച്ചറും. കോളേജ് അദ്ധ്യാപകരായിരുന്നു. റിട്ടയറായി. ഒരു മകനുള്ളത് വിദേശത്താണ്.


Related Articles