ഹൂഗ്ലി

Readers Ink

ഹൂഗ്ലി


ഹൂഗ്ലി നദിയേക്കാള്‍ വേഗത്തില്‍ ഒഴുകുന്ന മനുഷ്യന്റെ പ്രവാഹത്തെ താങ്ങി ആ ഇരുമ്പ് നിര്‍മ്മിതി, ബംഗാളിന്റെ നട്ടെല്ലായ് അങ്ങനെ നിന്നു. ആ പ്രവാഹത്തില്‍ പതിയെ അവരും ഒഴുകി. കാളിയില്‍ കലര്‍ന്നൊഴുകുന്ന കൊല്‍ക്കത്താ നഗരത്തെ കണ്ടുള്ള നടത്തം. ചോര പോലെ ചുവന്ന ദേവീ ചിത്രങ്ങള്‍ നിറഞ്ഞ തെരുവിന്റെ മുക്കും, മൂലയും രക്തം കണക്കെ ചുവന്ന മുറുക്കാന്‍ കറയില്‍ മങ്ങിയിരുന്നു. പഴയ പ്രതാപത്തിന്റെ സ്മൃതികളില്‍ ഒഴുകുന്ന മഹാനഗരത്തിലൂടെ മനുഷ്യര്‍ക്കിടയില്‍ ഇടവഴികള്‍ തീര്‍ത്ത് അവരങ്ങനെ നടന്നു.

നടപ്പിനിടയില്‍ ദൂരെ ആകാശത്ത് തെളിഞ്ഞ പൂര്‍ണ്ണ ചന്ദ്രനെ ചൂണ്ടി അവള്‍ അയാളോട് ചോദിച്ചു. 'നീ അതിലെ ഉണ്ണിയേശുവിനേയും, മാതാവിനേയും കണ്ടോ?'

അയാള്‍ പറഞ്ഞു, 'ഇല്ല'. ഓര്‍മ്മ വച്ച കാലം മുതല്‍ അമ്പിളി മാമനുള്ളിലെ ഹനുമാനെയും, മരുത്വാമലയും കണ്ടിരുന്ന അയാള്‍ക്ക് എത്ര ശ്രമിച്ചിട്ടും അവളുടെ കാഴ്ച്ചയാവാന്‍ കഴിഞ്ഞതേയില്ല, അവള്‍ക്ക് അയാളുടെയും. എന്നിരുന്നാലും അവര്‍ പരസ്പര വൈരുദ്ധ്യങ്ങളില്‍ കലരാനുള്ള ശ്രമത്തിലായിരുന്നു.


Related Articles