ഹാപ്പി വെഡ്ഡിംഗ് ഡേ

Readers Ink

ഹാപ്പി വെഡ്ഡിംഗ് ഡേ


അവള്‍ അയാളുടെ മുറിയുടെ വാതിലില്‍ തട്ടിക്കൊണ്ട് പറഞ്ഞു, 'അനന്തൂ.. ഞാന്‍ പുറത്ത് പോകുന്നു. വരാന്‍ വൈകും.'

അനന്തു തുറന്നുവെച്ച ലാപ്ടോപ്പിന് മുന്നില്‍ ബെഡില്‍ ഇരുന്നോ കിടന്നോ ഉറങ്ങുന്നുണ്ടാവും. പറഞ്ഞത് കേട്ടിട്ടുണ്ടാവില്ലെന്നും, കേട്ടാലും ഒന്നു മൂളുക പോലും ചെയ്യില്ലെന്നും അവള്‍ക്കറിയാം. അവള്‍ വാതില്‍ പൂട്ടി ലിഫ്റ്റില്‍ താഴേക്ക് പോയി.

അത്രയും നേരത്തേ കുളിച്ചൊരുങ്ങി പുറത്തേക്ക് പോകുന്ന അവളെ വാച്ച്മാന്‍ അമ്പരപ്പോടെ നോക്കി. ഏഴ് മണി ആകുന്നതേയുള്ളൂ. ഗേറ്റിന് വെളിയില്‍ അവള്‍ ഒരു നിമിഷം സംശയിച്ചുനിന്നു. വലത്തോട്ട് പോകണോ.. ഇടത്തോട്ട് പോകണോ.. പിന്നെ ഇടത്തോട്ട് തന്നെ തിരിഞ്ഞു.

ഈറനായ പ്രഭാതം മഴക്കാറ് മൂടി ഇരുണ്ടുതന്നെയിരുന്നു. റോഡിലൂടെ വാഹനങ്ങള്‍ നാലുഭാഗത്തേക്കും ഇടവിട്ട് പൊയ്‌ക്കൊണ്ടിരുന്നു. അവള്‍ എന്തൊക്കെയോ അലസമായ ചിന്തകളില്‍ കുരുങ്ങി ഫുട്പാത്തിലൂടെ മുന്നോട്ട് നടന്നു.


Related Articles