എലിജി

Readers Ink

എലിജി


'Reality is where possibilities die'

നീല ചായം പൂശിയ പെട്ടിക്കടയുടെ പക്കല്‍. പായലും പൂപ്പലും മൂടിയ മതില്‍ക്കെട്ടിന്റെ ചെളിപുരണ്ട തറയില്‍ വക്ക് പൊട്ടിയ സ്ഥിരം ഇന്റര്‍ലോക്ക് കഷ്ണം ഇടത്തൂണായി വച്ചിട്ട് കിരണ്‍ ഇരുന്നു. അടുത്തുള്ള മരപ്പാളിയില്‍ നന്ദനയും. ഇരുവരും ചായ ഊതിക്കുടിച്ചു. കിരണ്‍ ലൈറ്റര്‍ എടുത്ത് സിഗരറ്റിന് തീ പിടിപ്പിച്ചു.

'അപ്പൊ ഇനി എന്താണ്, ആശാന് പരിപാടി?' നന്ദന നിശബ്ദതയെ ഭേദിച്ചു തുടങ്ങി

'ഇവിടെ കൊറച്ച് പൈസ പറ്റ് വച്ചിട്ടുണ്ട്, തീര്‍ത്തിട്ട് പോണം.'


Related Articles