എഴുപതുകളിലെ ഒരു ഉത്സവക്കാലം..
ദേശദേവത കുടികിടക്കുന്ന നാടിന്റെ സ്വന്തം കാവിലെ തിരുനാളിന്നാണ്, ഒരു കൊല്ലക്കാലത്തെ ജനത്തിന്റെ കാത്തിരിപ്പിന്നവസാനമായിരിക്കുന്നു. തയ്യാറെടുപ്പുകള്‍ ആഴ്കള്‍ക്ക് മുന്‍പേ തന്നെ തുട ങ്ങിയിരിക്കുന്നു.
രണ്ട് മുടങ്ങാപ്പരിപാടികളാണ് എല്ലാക്കൊല്ലവും ആവര്‍ത്തിക്കപ്പെടുന്നത്. ഒന്ന് കഥകളി, രണ്ടാമത് ഒരു അടികലശല്‍. അടികലശലോടെ മംഗളം പാടി അവസാനിപ്പിക്കുന്ന ആഘോഷത്തിന്റെ അലയൊലികള്‍ അടുത്ത തിരുനാള്‍ വരെ സജീവമായി നിര്‍ത്താന്‍ ഇടയ്ക്കിടെ തീ ഈതിയൂതി അണയാതെ സൂക്ഷിക്കുന്നവരാണ്; അത് കെടാതെ കാവല്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍ ദേശക്കാര്‍.
ഇത്തവണത്തെ കണക്ക് തീര്‍ക്കാന്‍ കൈയ്യും കാലും കെട്ടി അടുത്ത തിരുനാളിനായി കാക്കുന്നവര്‍. ബഹുമുഖ പലവിധ അടവുനയങ്ങളുമായി. എല്ലാത്തവണത്തെയും പോലെ ഇത്തവണയും കഥകളിക്ക് രണ്ട് കഥകളാണുള്ളത്. ആദ്യം ഉത്തരാസ്വയംവരം; രണ്ടാമത്തേത് ദക്ഷയാഗവും. ഇത് പണ്ടേ ഉള്ള ഒരു നാട്ടുനടപ്പാണ്, കാലാകാലങ്ങളായി തുടരുന്നത്.
